ഫാമിലി എന്‍റര്‍റ്റൈനര്‍ ! ബേസിൽ ചിത്രം ഫാലിമി നവംബറില്‍ പ്രദർശനത്തിനെത്തും 

മൂവി ഡെസ്ക്ക് : ജാനേമൻ, ജയ ജയ ജയ ജയ ഹേ എന്നി ചിത്രങ്ങള്‍ക്ക് ശേഷം ചീയേഴ്‌സ് എന്‍റര്‍ടൈൻമെന്‍റ്സ് ഒരുക്കുന്ന പുതിയ ചിത്രമാണ് ഫാലിമി. ചിയേഴ്‌സ് എന്‍റര്‍ടൈൻമെന്‍റ്സിൻ്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍ , ഗണേഷ് മേനോൻ എന്നിവരും സൂപ്പര്‍ ഡൂപ്പര്‍ ഫിലിംസിന്‍റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം ജയ ജയ ജയ ജയ ഹേ നിര്‍മ്മിച്ചതും ഈ ബാനറുകള്‍ ചേര്‍ന്നാണ്. പേര് സൂചിപ്പിക്കും പോലെ ഒരു ഫാമിലി എന്‍റര്‍റ്റൈനര്‍ ആയ ചിത്രം ഈ നവംബറില്‍ റീലീസിന് തയാറെടുക്കയാണ്. റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല. നവാഗതനായ നിതിഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ് നായകനാകുന്നു. ഫാലിമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ റീലീസ് ചെയ്തിരിക്കുകയാണ്. വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് വളരെ വേഗം ശ്രദ്ധ നേടുകയാണ്. 

Advertisements

ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീനാരാജ് എന്നിവരാണ് ഫാലിമിയിലെ മറ്റു വേഷങ്ങളില്‍ എത്തുന്നത്. ബേസിലും ജഗദീഷും അച്ഛനും മകനുമായി ആണ് ചിത്രത്തിലെത്തുന്നത്. കുടുംബ ബന്ധങ്ങളിലെ ഇണക്കവും പിണക്കവും രസകരമായി അവതരിപ്പിക്കുന്ന ചിത്രം റീലീസിന് തയാറെടുക്കയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംവിധായകൻ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഡി ഒ പി – ബബ്ലു അജു, സംഗീത സംവിധാനം – വിഷ്ണു വിജയ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണനാണ്. ജോണ്‍ പി എബ്രഹാം, റംഷി അഹമ്മദ്, ആദര്‍ശ് നാരായണൻ എന്നിവരാണ് കോ പ്രൊഡ്യൂസേഴ്‍സ്. എഡിറ്റര്‍ – നിധിൻ രാജ്മേ ആരോള്‍,മേക്ക് അപ് – സുധി സുരേന്ദ്രൻ.ആര്‍ട്ട്‌ ഡയറക്ടര്‍ – സുനില്‍ കുമാരൻ, കോസ്റ്റും ഡിസൈനെര്‍ വിശാഖ് സനല്‍കുമാര്‍. സൗണ്ട് ഡിസൈൻ ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്സിങ് വിപിൻ നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് രാജ്, ത്രില്‍സ് – പി സി സ്റ്റണ്ട്സ്, സ്റ്റില്‍സ് അമല്‍ സി സാധര്‍, ടൈറ്റില്‍ ശ്യാം സി ഷാജി, ഡിസൈൻ യെല്ലോ ടൂത്ത് എന്നിവരുമാണ്, വാര്‍ത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍,

Hot Topics

Related Articles