‘എല്‍സിയു’വില്‍ ഉൾപ്പെടുമോ തലൈവര്‍ 171 ? ആരാധകർ കാത്തിരുന്ന ചോദ്യത്തിന് ഉത്തരവുമായി ലോകേഷ് കനകരാജ്

തന്റെ ചിത്രങ്ങളിലൂടെ തമിഴ് സിനിമ രംഗത്ത് പുതിയ ബ്രാൻഡ് ആയി മാറിയ ഒരു സംവിധായകൻ ആണ് ലോകേഷ് കനകരാജ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ലിയോ റിലീസിന് തയ്യാറായിരിക്കുകയാണ്. ചിത്രത്തിന്റെ പ്രമോഷനും അഭിമുഖങ്ങളും മറ്റും നടക്കുന്ന വേളയിൽ രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തലൈവര്‍ 171ന്റെ വിശേഷങ്ങളും ഈ അഭിമുഖങ്ങളില്‍ പങ്കുവെയ്ക്കുന്നുണ്ട്.

Advertisements

ലോകേഷിന്‍റെ സിനിമ ഫ്രാഞ്ചെസിയായ ‘എല്‍സിയു’വില്‍ പെടുന്ന ചിത്രം ആയിരിക്കില്ല തലൈവര്‍ 171 എന്നാണ് പുറത്തു വരുന്ന ഏറ്റവും പുതിയ വാർത്ത.
തലൈവര്‍ 171 ഒരു സ്റ്റാന്‍റ് എലോണ്‍ ചിത്രമായിരിക്കും എന്നാണ് ലോകേഷ് പറയുന്നത്. പല ഗണത്തില്‍ കഥ പറയുന്ന  രീതിയിലാണ് ചിത്രം എന്നാണ് ലോകേഷ് പറയുന്നത്. രജനി ചിത്രത്തിന്‍റെ കഥ താന്‍ 2013 കാലഘട്ടത്തില്‍എഴുതിയതാണെന്നും ലോകേഷ് പറയുന്നുണ്ട്. മറ്റ് ആരെക്കൊണ്ടെങ്കിലും എടുക്കാം എന്ന് വിചാരിച്ച കഥയായിരുന്നു ഇതെന്നും ലോകേഷ് പറഞ്ഞു. എന്നാല്‍ കാലത്തിനൊത്ത മാറ്റം ഇതില്‍ ഉണ്ടാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ തന്നെ രജനികാന്തിന്‍റെ അവസാന ചിത്രമായിരിക്കും ഇത് എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അത് സംബന്ധിച്ച് ലോകേഷ് ഒന്നും പറയുന്നില്ല. ഒക്ടോബര്‍ ലിയോ റിലീസിന് ശേഷം ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടക്കും. അടുത്ത ഏപ്രിലോടെ ഷൂട്ടിംഗ് തുടങ്ങുമെന്നുമാണ് ലോകേഷ് പറയുന്നത്.

Hot Topics

Related Articles