വലിയ ആണ്‍കുട്ടികള്‍ സ്കൂള്‍ കുട്ടികളെ പരാജയപ്പെടുത്തുന്ന പ്രതിതിയായിരുന്നു ; പാകിസ്ഥാനെ ട്രോളി സേവാഗ് 

സ്പോർട്സ് ഡെസ്ക്ക് : ഏകദിന ലോകകപ്പിലെ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഏഴു വിക്കറ്റുകളുടെ ഉഗ്രൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ഇന്ത്യക്കായി ബാറ്റിംഗില്‍ രോഹിത് ശര്‍മയും ശ്രേയസ് അയ്യരുമായിരുന്നു തിളങ്ങിയത്. ബോളിംഗില്‍ ഇന്ത്യയുടെ എല്ലാ ബോളര്‍മാരും മികവ് പുലര്‍ത്തുകയുണ്ടായി. ആവേശ പോരാട്ടത്തില്‍ പാക്കിസ്ഥാനെ പൂര്‍ണമായും തുരത്തിയെറിഞ്ഞാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

Advertisements

വിജയത്തിന് ശേഷം പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ ട്രോളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദര്‍ സേവാഗ്. വലിയ ബോയ്സ് സ്കൂള്‍ കുട്ടികളെ പരാജയപ്പെടുത്തുന്ന പ്രതിതിയാണ് മത്സരം കണ്ടപ്പോള്‍ ഉണ്ടായതെന്ന് വീരേന്ദര്‍ സേവാഗ് പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മത്സരത്തില്‍ പാക്കിസ്ഥാന് പൊരുതാൻ പോലും സാധിച്ചിരുന്നില്ല. ഇതിനെയാണ് വിരേന്ദര്‍ സേവാഗ് പരിഹസിക്കുന്നത്. തന്റെ സാമൂഹ്യ മാധ്യമത്തിലൂടെ ആയിരുന്നു വീരേന്ദ്ര സേവാഗ് വിജയാഘോഷം നടത്തിയത്. മാത്രമല്ല മത്സരത്തില്‍ അര്‍ത്ഥസെഞ്ച്വറി നേടി ഇന്ത്യയെ വിജയത്തിലെത്തിച്ച നായകൻ രോഹിത് ശര്‍മയേയും വീരേന്ദര്‍ സേവാഗ് അഭിനന്ദിക്കുകയുണ്ടായി. മത്സരത്തില്‍ പൂര്‍ണമായും പാക്കിസ്ഥാൻ തകര്‍ന്നടിയുകയായിരുന്നു എന്നാണ് വീരേന്ദര്‍ സേവാഗ് പറയുന്നത്. ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ ഏകദിന ലോകകപ്പിലെ എട്ടാമത്തെ തുടര്‍ച്ചയായ വിജയമായിരുന്നു മത്സരത്തില്‍ പിറന്നത്.

വലിയ ആണ്‍കുട്ടികള്‍ സ്കൂള്‍ കുട്ടികളെ പരാജയപ്പെടുത്തുന്ന പ്രതിതിയായിരുന്നു എനിക്ക് മത്സരം കണ്ടപ്പോള്‍ തോന്നിയത്. പാക്കിസ്ഥാൻ ഇന്ത്യക്ക് മുൻപില്‍ പൂര്‍ണമായും തകര്‍ന്നു. എന്തായാലും പാക്കിസ്ഥാൻ നിരയിലെ എല്ലാവര്‍ക്കും ഇന്ത്യ ബാറ്റിംഗിന് അവസരം നല്‍കി. മാത്രമല്ല പാകിസ്ഥാൻ ബോളര്‍മാര്‍ ഊഷ്മളമായി റണ്‍സ് വഴങ്ങുന്നത് മത്സരത്തിലും ആവര്‍ത്തിച്ചു. മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ച രോഹിത് ശര്‍മ്മയ്ക്ക് ഞാൻ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.”- സേവാഗ് തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടില്‍ കുറിച്ചു.

Hot Topics

Related Articles