മിഥുൻ മാനുവല്‍ തോമസിന്റെ തിരക്കഥ ; ‘ഫീനിക്സ്’ നവംബര്‍ പത്തിന് പ്രദര്‍ശനത്തിനെത്തുന്നു

മൂവി ഡെസ്ക്ക് : മിഥുൻ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ‘ഫീനിക്സ്’ എന്ന ചിത്രം നവംബര്‍ പത്തിന് പ്രദര്‍ശനത്തിനെത്തുന്നു.ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറില്‍ റിനിഷ്, കെ.എൻ. ആണ് നിര്‍മാണം. റിലീസിനു മുന്നോടിയായി ഏറെ കൗതുകകരമായ ഒരു പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മുകളിലും തലതിരിഞ്ഞുമാണ്‌ ഈ പോസ്റ്റര്‍.

Advertisements

നേരെ നോക്കുമ്ബോള്‍ കാണുന്നത് യുവ നടൻ ചന്തുനാഥിന്റെ പടമാണ്. തലതിരിച്ചു നോക്കുമ്ബോള്‍ അജു വര്‍ഗീസിനേയും ഒപ്പം ഒരു കുടുംബ ഫോട്ടോയും കാണാം. ഇങ്ങനെയൊരു സമീപനം അണിയറ പ്രവര്‍ത്തകര്‍ സ്വീകരിച്ചിരിക്കുന്നത് ചിത്രത്തിന്റെ പൊതുസ്വഭാവവുമായി ബന്ധപ്പെട്ടതു കൊണ്ടായിരിക്കാമെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു ഇതിലെ ഓരോ സംഭവങ്ങളുടേയും, കഥാപാത്രങ്ങളുടേയും പിന്നില്‍ മറ്റു ചില സംഭവങ്ങളും, കഥപാത്രങ്ങളും ഉണ്ടാകാം. ഇത്തരമൊരു ദുരൂഹത ചിത്രത്തിലുടനീളം സൃഷ്ടിച്ചു കൊണ്ടാണ് ചിത്രത്തിന്റെ അവതരണം. വിന്റേജ് ഹൊറര്‍ ജോണറിലുള്ള ചിത്രമാണിത്. ചിത്രത്തിലുടനീളം ഈ ദുരൂഹതയും ഹൊററും നിലനിര്‍ത്തി പ്രേക്ഷകര്‍ക്ക് ഏറെ വിസ്മയകരമായ ഒരു ദൃശ്യ വിരുന്നു സമ്മാനിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍..


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

’21 ഗ്രാംസ്’ എന്ന ചിത്രത്തിൻ്റെ മികച്ച വിജയത്തിനു ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ആദ്യ ചിത്രം കൊണ്ടുതന്നെ ശ്രദ്ധയാകര്‍ഷിച്ച ഒരു നിര്‍മ്മാണക്കമ്ബനിയാണ് ഫ്രണ്ട് റോ പ്രൊഡക്ഷൻസ്. രണ്ടാമതു ചിത്രമായ ഫീനിക്സും ആ നിലയിലേക്കുയരുമെന്ന് നിസ്സംശയം പറയാം.

അനൂപ് മേനോൻ, ഡോ. റോണി രാജ്, ഭഗത് മാനുവല്‍, അജി ജോണ്‍, അജിത് തലപ്പള്ളി, ആശാ അരവിന്ദ്, നില്‍ജ കെ. ബേബി, സിനി ഏബ്രഹാം, ജെസ് സ്വീജൻ, അബാം രതീഷ്, ആവണി എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. കഥ -വിഷ്ണു ഭരതൻ, ബിഗില്‍ ബാലകൃഷ്ണൻ. വിനായക് ശശികുമാറിൻ്റെ വരികള്‍ക്ക് സാം സി.എസ്. ഈണം പകര്‍ന്നിരിക്കുന്നു.

ഛായാഗ്രഹണം – ആല്‍ബി, എഡിറ്റിംഗ് – നിധീഷ് കെ.ടി.ആര്‍., കലാസംവിധാനം – ഷാജി നടുവില്‍, മേക്കപ്പ്‌ – റോണക്സ് സേവ്യര്‍, കോസ്റ്റിയൂം ഡിസൈൻ -ഡിനോ ഡേവിസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – രാഹുല്‍ ആര്‍. ശര്‍മ്മ, എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – ഷിനോജ് ഓടാണ്ടിയില്‍, പരസ്യകല -യെല്ലോ ടൂത്ത്, പ്രൊഡക്ഷൻ മാനേജര്‍ – മെഹ് മൂദ് കാലിക്കറ്റ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – അഷറഫ് പഞ്ചാര, പ്രൊഡക്ഷൻ കണ്‍ട്രോളര്‍- കിഷോര്‍ പുറക്കാട്ടിരി, പി.ആര്‍.ഒ.- വാഴൂര്‍ ജോസ്.

Hot Topics

Related Articles