സ്പോർട്സ് ഡെസ്ക്ക് : ലേലത്തിന് മുന്നോടിയായി ഒൻപത് കളിക്കാരെ ചെന്നൈ നിലനിര്‍ത്തിയപ്പോള്‍ എട്ടു കളിക്കാരെയാണ് ഒഴിവാക്കിയത്. പതിനേഴാം സീസണിലും ധോണി തന്നെയാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നായകൻ.വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു അടുത്ത സീസണിലെ ഐപിഎല്ലില്‍ നിന്നും പിന്മാറിയ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്, ഇന്ത്യൻ താരം അമ്ബാട്ടി റായിഡു, സൗത്താഫ്രിക്കന്‍ പേസര്‍ ഡ്വയ്ന്‍ പ്രിട്ടോറിയസ് ഉള്‍പ്പടെയുള്ളവര്‍ ഒഴിവാക്കിയ കളിക്കാരുടെ പട്ടികയിലുണ്ട്.
ഇവരില്‍ റായിഡു കഴിഞ്ഞ സീസണിനു ശേഷം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു, തുടര്‍ന്നാണ് കൈവിടുന്നത്. കഴിഞ്ഞ സീസണില്‍ റെക്കോര്‍ഡ് പ്രതിഫലത്തില്‍ സ്വന്തമാക്കിയ സ്റ്റോക്സിന് അകെ രണ്ടു മല്‍സരങ്ങള്‍ മാത്രമാണ് കളിക്കാനായത്. എട്ടു പേരെ നിലനിര്‍ത്തിയതിനാല്‍ വരാനിരിക്കുന്ന ലേലത്തില്‍ ആറു താരങ്ങളെ മാത്രമാണ് സിഎസ്കെയ്ക്കു പരമാവധി ടീമിലേക്കെടുക്കാൻ സാധിക്കുക. ഇതില്‍ മൂന്നു പേര് വിദേശ താരങ്ങളായിരിക്കണം.