പ്രസിദ്ധിനെ ദിന്‍ഡ അക്കാദമിയിലേക്ക് സ്വാഗതം ചെയ്ത് ട്രോള്‍ ; ഓസീസിനെതിരായ മത്സരത്തിലെ മോശം പ്രകടനം ;  താരത്തിനെതിരെ ആരാധകരുടെ ട്രോൾ മഴ

ഗുവാഹത്തി : ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ അവസാന ഓവറില്‍ 23 റണ്‍സ് വഴങ്ങിയ പേസര്‍ പ്രസിദ്ധ് കൃഷ്ണക്ക് ആരാധകരുടെ വക ട്രോള്‍.ജയിക്കാന്‍ ഓസ്ട്രേലിയക്ക് അവസാന ഓവറില്‍ 21 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ ബൗണ്ടറി വഴങ്ങിയ പ്രസിദ്ധ് രണ്ടാം പന്തില്‍ സിംഗിള്‍ മാത്രമെ വിട്ടുകൊടുത്തുള്ളു. എന്നാല്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെതിരെ പിന്നീട് എറിഞ്ഞ നാലു പന്തുകളില്‍ 6, 4,4,4 എന്നിങ്ങനെയായിരുന്നു പ്രസിദ്ധ് വഴങ്ങിയത്.

Advertisements

അവസാന ഓവറിലെ 21 റണ്‍സ് വിജയലക്ഷ്യം ഓസീസ് അനായാസം അടിച്ചെടുത്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു ഡോട്ട് ബോളോ യോര്‍ക്കറോ ഓഫ് സ്റ്റംപിന് പുറത്ത് ഒരു പന്തോ പോലും എറിഞ്ഞില്ലെന്ന് മാത്രമല്ല തുടര്‍ച്ചയായി സ്ലോ ബോളുകളെറിഞ്ഞ് ഓസീസ് ലക്ഷ്യം പ്രസിദ്ധ് എളുപ്പമാക്കുകയും ചെയ്തു. നാലോവറില്‍ 68 റണ്‍സ് വഴങ്ങിയ പ്രസിദ്ധിന് ഒരു വിക്കറ്റ് പോലും വീഴ്ത്താനുമായില്ല.ഇതോടെയാണ് ആരാധകര്‍ പ്രസിദ്ധിനെ ദിന്‍ഡ അക്കാദമിയിലേക്ക് സ്വാഗതം ചെയ്ത് ട്രോള്‍ തുടങ്ങിയത്. ദിന്‍ഡ അക്കാദമിയുടെ പേര് മാറ്റി പ്രസിദ്ധ് അക്കാദമിയാക്കണമെന്നും ചിലര്‍ കുറിച്ചു. 

മാക്സ്‌വെല്ലിന്‍റെ പ്രഹരത്തോടെ പ്രസിദ്ധിന്‍റെ കരിയറിന്‍റെ കാര്യത്തില്‍ ഏകദേശം തീരുമാനമായെന്നും ആരാധകര്‍ പറയുന്നു.

ഇതുകൊണ്ടാണ് പ്രസിദ്ധിനെ ലോകകപ്പില്‍ ഒരു മത്സരത്തില്‍ പോലും ഇന്ത്യ കളിപ്പിക്കാതിരുന്നത് എന്ന് ചിലര്‍ ചൂണ്ടിക്കാട്ടുമ്പോള്‍, ഐപിഎല്ലിലും ഇന്ത്യന്‍ ടീമിലും ഒരുപാട് റണ്‍സ് വഴങ്ങുന്ന പ്രസിദ്ധ് എങ്ങനെ വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നു എന്നാണ് മറ്റ് ചിലര്‍ ചോദിക്കുന്നത്.

Hot Topics

Related Articles