കോട്ടയം പാലാ തീക്കോയിയിൽ നിയന്ത്രണം  വിട്ട കാർ കപ്പ തോട്ടത്തിലേയ്ക്ക് മറിഞ്ഞു മൂന്ന് പേർക്ക് പരിക്ക് : പരിക്കേറ്റ വെള്ളിക്കുളം സ്വദേശികൾ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ

പാലാ : കോട്ടയം പാലാ തീക്കോയിയിൽ നിയന്ത്രണം  വിട്ട കാർ മറിഞ്ഞു മൂന്ന് പേർക്ക് പരിക്കേറ്റു.  പരുക്കേറ്റ വെള്ളികുളം സ്വദേശികളായ കുടുംബാംഗങ്ങൾ ബേബി ജോസഫ് (52) ലൂസി (50) , അലൻ (21) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 മണിയോടെ തീക്കോയി ഭാഗത്തു വച്ചായിരുന്നു അപകടം. ഓട്ടത്തിനിടെ കാറിന്റെ ടയർ ജാമായി സമീപത്തെ കപ്പ തോട്ടത്തിലേക്ക് മറിഞ്ഞായിരുന്നു അപകടം. 

Advertisements

Hot Topics

Related Articles