കാളിദാസിന്റെ രജനി വരുന്നു ; “പ്രീ റിലീസ്” ടീസര്‍ പുറത്ത്

കാളിദാസ് ജയറാം നായകനാകുന്ന പുതിയ ചിത്രമാണ് രജനിയുടെ പ്രീ റിലീസ് ടീസര്‍ പുറത്ത്. വിനില്‍ സ്‍കറിയ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ചിത്രമായിട്ടാണ് ഡിസംബർ 8ന് തിയേറ്ററുകളിൽ എത്തുക.

Advertisements

മലയാളത്തിലും തമിഴിലുമായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത് വിനില്‍ സ്‍കറിയ വര്‍ഗീസാണ്. കാളിദാസ് ജയറാമിന് പുറമെ രജനി സിനിമയില്‍ സൈജു കുറുപ്പ്, നമിത പ്രമോദ്, ലക്ഷ്‍മി ഗോപാലസ്വാമി, റെബ മോണിക്ക ജോൺ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, വിൻസന്റ് വടക്കൻ, രമേശ് ഖന്ന,പൂ രാമു, ഷോൺ റോമി, കരുണാകരൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആര്‍ ആര്‍ വിഷ്‍ണുവാണ് ഛായാഗ്രാഹണം. പരസ്യകലയിലെ പ്രഗൽഭരായ നവരസ ഗ്രൂപ്പാണ് ചിത്രം നിര്‍മിക്കുന്നത്. കാളിദാസിന്റെ രജനി നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്, ബ്ലെസി ശ്രീജിത്ത് എന്നിവരാണ് നിര്‍മിക്കുന്നത്. 

സംഗീതം 4 മ്യൂസിക്സാണ്. സംഭാഷണം വിന്‍സെന്റ് വടക്കന്‍. സൗണ്ട് ഡിസൈനർ രംഗനാഥ് രവി. മേക്കപ്പ് റോണക്സ് സേവ്യര്‍ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ  വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, മിക്സിങ് എൻജിനീയർ വിപിൻ നായർ, ക്രിയേറ്റീവ് ഡയറക്ടർ ശ്രീജിത്ത് കോടോത്ത്, തമിഴ് സംഭാഷണം ഡേവിഡ് കെ രാജൻ,  സംഘട്ടനം അഷ്റഫ് ഗുരുക്കൾ, നൂർ കെ, ഗണേഷ് കുമാർ. 

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‍സ് വിനോദ് പി എം, വിശാഖ് ആർ വാര്യർ. അസോസിയേറ്റ് പ്രൊഡ്യൂസർ അഭിജിത്ത് എസ് നായർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടി, ശക്തിവേൽ , ഡി ഐ കളറിസ്റ്റ് രമേശ് സി പി, പിആർഓ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് രാഹുൽരാജ് ആർ, പ്രമോഷൻ സ്റ്റിൽസ് ഷാഫി ഷക്കീർ, ഡിസൈൻസ് 100 ഡേയ്‍സ്, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ ബ്ലാക്ക് ടിക്കറ്റ് എന്നിവരുമാണ്.

Hot Topics

Related Articles