മയോനിയെ ചേർത്തു പിടിച്ച് ഗോപി സുന്ദർ ; ‘ഞാന്‍ സ്‌നേഹിക്കുന്ന ഒരാളുമായുള്ള സന്തോഷകരമായ നിമിഷങ്ങള്‍’ എന്ന് മയോനി

സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ പ്രണയവും ബ്രേക്കപ്പും വിവാഹവും എപ്പോഴും വളരെ വിവാദമാകാറുണ്ട്. ഒരു വർഷം മുൻപ് ആയിരുന്നു​ ​ഗോപി സുന്ദറും ​ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹം. എന്നാൽ നിലവിൽ ഇരുവരും വേർപിരിഞ്ഞെന്ന തരത്തിലാണ് ചർച്ചകൾ ചൂട് പിടിക്കുമ്പോഴും ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ അമൃതയും ​ഗോപി സുന്ദറും തയ്യാറായിട്ടില്ല.

Advertisements

അടുത്തിടെ സംഗീത പരിപാടികളുമായി ബന്ധപ്പെട്ട് വിദേശത്ത് ആയിരുന്നു ഗോപി സുന്ദർ. ഇവിടെ നിന്നുമുള്ള ഫോട്ടോകൾ ഇദ്ദേഹം പങ്കുവയ്ക്കാറുമുണ്ട്. ഇവയിൽ ആർട്ടിസ്റ്റ് ആയ പ്രിയ നായർ എന്ന മയോനിക്ക് ഒപ്പമുള്ള ഫോട്ടോകളും ഉണ്ട്. നേരത്തെ മയോനിക്കൊപ്പം പങ്കുവച്ച ഗോപി സുന്ദറിന്റെ ഫോട്ടോ വൈറൽ ആയിരുന്നു. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ഞാന്‍ സ്‌നേഹിക്കുന്ന ഒരാളുമായുള്ള സന്തോഷകരമായ നിമിഷങ്ങള്‍, എങ്ങനെ സ്നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചു.’ എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഗോപി സുന്ദറിനെ മയോനി ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം, മയോനിയും ഗോപിയും പോസ്റ്റിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടുണ്ട്.

അതേസമയം, അടുത്തിടെ കാശി ഉള്‍പ്പടെ ഉള്ള സ്ഥലങ്ങളില്‍ അമൃത സുരേഷ് യാത്ര ചെയ്തിരുന്നു. താനിപ്പോള്‍ ഒരിടവേളയില്‍ ആണെന്നും സ്വയം സുഖപ്പെടാന്‍ വേണ്ടിയാണിത് എന്നും ആണ് അമൃത പറഞ്ഞത്. സംഗീതത്തിലെ അതിശയകരമായ നിമിഷങ്ങൾ പങ്കിടാന്‍ താന്‍ മടങ്ങി വരും എന്നും അമൃത വ്യക്തമാക്കിയിരുന്നു. പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയത്. 

Hot Topics

Related Articles