സ്പോർട്സ് ഡെസ്ക്ക് : അഫ്ഗാനിസ്ഥാന് എതിരായ ആദ്യ ഏകദിനത്തില്‍ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്കൻ ഓപ്പണർ പതും നിസങ്ക’ ശ്രീലങ്കയ്ക്ക് ആയി ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമായി നിസങ്ക മാറി.ഇന്ന് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 381-3 എന്ന സ്കോർ നേടിയപ്പോള്‍ 210 റണ്‍സുമായി നിസങ്ക പുറത്താകാതെ നിന്നു.
Advertisements
139 പന്തില്‍ നിന്നാണ് നിസങ്ക 210 റണ്‍സ് നേടിയത്. 8 സിക്സും 20 ഫോറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. അവിഷ്ക ഫെർണാണ്ടോ 88 റണ്‍സും സമരവിക്രമ 45 റണ്‍സും എടുത്ത് നിസങ്കയ്ക്ക് പിന്തുണ നല്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഫ്ഗാനിസ്താനായി ഫരീദ് അഹ്മദ് 2 വിക്കറ്റ് വീഴ്ത്തി.