കോട്ടയം: ലോക കേൾവി ദിനത്തിൽ അടക്കം സൗജന്യ കേൾവി പരിശോധനയുമായി ശബ്ദ ഹിയറിംങ് എയ്ഡ് സെന്റർ. കോട്ടയം കഞ്ഞിക്കുഴിയിലും , ചങ്ങനാശേരിയിലും കറുകച്ചാലിലുമാണ് കേൾവി പരിശോധന ക്യാമ്പ് നടത്തുക. മാർച്ച് രണ്ടിന് രാവിലെ 10.30ന് കോട്ടയം കഞ്ഞിക്കുഴി ഇറഞ്ഞാൽ റോഡിലെ ശബ്ദ ഹിയറിംങ് എയ്ഡ് സെന്ററിൽ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു സൗജന്യ കേൾവി പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മാർച്ച് മൂന്നിന് രാവിലെ 10 ന് ചങ്ങനാശേരി എസ്ബി കോളേജിന് സമീപം കൊച്ച് വീട്ടിൽ ബിൽഡിംങിൽ നടക്കുന്ന ക്യാമ്പ് ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 25 മുതൽ മാർച്ച് നാലു വരെയാണ് ഇവിടെ ക്യാമ്പ് നടക്കുക. മാർച്ച് മൂന്നിന് 12 ന് കറുകച്ചാൽ എൻ.എസ്.എസ് കരയോഗത്തിന് സമീപത്ത് നടക്കുന്ന സൗജന്യ കേൾവി പരിശോധന ക്യാമ്പ് സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. കറുകച്ചാൽ പഞ്ചായത്ത് പ്രസിഡന്റ് ഗ്രീഷ്മാ കിരൺ, കറുകച്ചാൽ കാർഡ് ബാങ്ക് പ്രസിഡന്റ് രാജേഷ് കൈടാച്ചിറ എന്നിവർ പങ്കെടുക്കും.