സംസ്കൃതി ഫൌണ്ടേഷൻ വാർഷിക സമ്മേളനം നടത്തി 

കോട്ടയം. സംസ്കൃതി ഫൌണ്ടേഷൻ ഏഴാമത് വാർഷിക സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. സംസ്കൃതി ഫൌണ്ടേഷൻ പ്രസിഡന്റ്‌ അഡ്വ. ടി. വി. സോണി അധ്യക്ഷത വഹിച്ചു. വാർഷിക സമ്മേളനത്തിൽ സ്നേഹാലയം ലൈജു, വി. എസ്. ചന്ദ്രശേഖരൻ നായർ, മിനർവ ഉദയകുമാർ, വി. എൻ. പ്രഭാകരൻ പിള്ള, റോസ് ജോസ് നെടിയകാല എന്നിവരെ ആദരിച്ചു. കുടുംബ സംഗമം ജില്ലാ പഞ്ചായത്തംഗം പ്രൊഫ. ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഷാജി ജോസഫ് ജോസഫ്, ജോസഫ്താനമാവുങ്കൽ,ഇ. കെ. മോഹൻദാസ്, രാജേഷ് തിരുമല, ബിബിൻ. പി. ബേബി, രാജേഷ് കുമാർ എ. ആർ, ജോഷി ജോസഫ് എന്നിവർ പ്രസംഗിച്ചു. 

Hot Topics

Related Articles