എൽഡിഎഫ് സ്ഥാനാർത്ഥി കെ ജെ ഷൈനെ വിജയിപ്പിക്കണം ; കളമശ്ശേരിയിൽ എൽഡിഎഫ് വിളംബര ജാഥ നടത്തി 

എറണാകുളം : കളമശ്ശേരിയിൽ എൽഡിഎഫ് വിളംബര ജാഥ നടത്തി. പാർലമെൻ്റ് തെരെഞ്ഞെടുപ്പിൽ  എറണാകുളം മണ്ഡലത്തിലെ ഇടതു ജാധിപത്യമുന്നണി സ്ഥാനാർത്ഥിയായി കെ. ജെ ഷൈനെ പ്രഖ്യാപിച്ചതിന് പിന്നാലെ എൽഡിഎഫ്   പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുകയായിരുന്നു. ബാൻഡുമേളത്തിൻ്റെ അകമ്പടിയോടെ  ഷൈനെ വിജയിപ്പിക്കാൻ  അഭ്യർത്ഥിച്ചുകൊണ്ടുള്ള  പ്ലക്കാർഡുകളുമേന്തിയായിരുന്നു വിളംബര ജാഥ. തോഷിബാ ജംഗ്ഷനിൽ നിന്നു ആരഭിച്ച  ജാഥ എച്ച്എംറ്റി ജംഗ്ഷനിൽ  അവസാനിച്ചു. തുടർന്നു നടന്ന പൊതുയോഗം സിപിഎം ഏരിയ കമ്മറ്റി അംഗം  അഡ്വ  മുജീബ്  ഉത്ഘാടനം ചെയ്തു. “മതനിരപേക്ഷ കക്ഷികൾ രാജ്യത്ത് ഒന്നിക്കുക. ഫാസിസത്തെ  ഇല്ലാതാക്കാൻ  വേണ്ടി എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കേണ്ടത് ഇന്ത്യയുടെ  നിലനിൽപിന് ആവശ്യമാണെന്ന് അദ്ദേഹംപറഞ്ഞു.

Advertisements

മുനിസിപ്പൽ കൗൺസിലർ അസൈനാർ,  കുഞ്ഞുമോൻ,  എൻസിപി (എസ് )മണ്ഡലം പ്രസിഡൻ്റ് ജമാൽ മരക്കാർ, സിപിഎം ലോക്കൽ സെക്രട്ടറി ഷൈൻ  എന്നിവർ സംസാരിച്ചു.

Hot Topics

Related Articles