ചില്ല വെട്ടിയൊതുക്കാൻ മരത്തിൽ കയറി; അവശനായി മരത്തിൽ കുടുങ്ങിയ വയോധികൻ മരിച്ചു

പത്തനംതിട്ട: പറക്കോട് ചില്ലകള്‍ വെട്ടിയൊതുക്കാൻ മരത്തില്‍ കയറിയ വയോധികൻ മരിച്ചു. കൊടുമണ്‍ ചിരണിക്കല്‍ സ്വദേശി രാജൻ (65 ) ആണ് മരിച്ചത്. ചില്ല വെട്ടാൻ കയറിയ രാജൻ അവശനായി മരത്തിനു മുകളില്‍ കുടുങ്ങുകയായിരുന്നു. ഫയർഫോഴ്സ് എത്തി താഴെ എത്തിച്ചപ്പേഴേക്കും മരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തും. പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

Advertisements

Hot Topics

Related Articles