മുറിയ്ക്കേണ്ടത് ലൈനോ മരമോ ? കെ എസ് ഇ ബി യും അഗ്നി രക്ഷാ സേനയും തമ്മിൽ തർക്കം ; കോട്ടയം നാഗമ്പടത്ത് വൈദ്യുതി ലൈനിന് മുകളിൽ വീണ മരം ഇനിയും മുറിച്ച് മാറ്റിയില്ല 

കോട്ടയം : നാഗമ്പടത്ത് വൈദ്യുതി ലൈനിന് മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനെ ചൊല്ലി തർക്കിച്ച് കെ എസ് ഇ ബിയും അഗ്നി രക്ഷാ സേനയും. നാഗമ്പടം സെൻ്റ് ആൻ്റണീസ് പള്ളിയുടെ എതിർ വശത്ത് നാഗമ്പടം മൈതാനത്ത് നിന്ന് മരമാണ് റോഡിലേക്ക് ചരിഞ്ഞത്. മൈതാനത്തിന്റെ സമീപത്തു കൂടി പോകുന്ന കെഎസ്ഇബി ലൈനിൽ തങ്ങിയ മരം റോഡിലേക്ക് വീഴാതെ നിന്നു. സംഭവമറിഞ്ഞ് നാട്ടുകാർ പോലീസിനെയും കെഎസ്ഇബി അധികൃതരെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു. മൂന്നു കൂട്ടരും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ കെഎസ്ഇബി ലൈൻ മുറിച്ചുമാറ്റി മരം മുറിക്കാൻ ആവില്ലെന്ന് നിലപാട് കെഎസ്ഇബി അധികൃതർ എടുത്തതായി അഗ്നിരക്ഷാസേന പറയുന്നു. ലൈൻ മുറിക്കാതെ മരം എടുത്തുമാറ്റാൻ ആവില്ലെന്ന് അഗ്നിരക്ഷാസേനയും നിലപാട് എടുത്തു. ഇതോടെ രണ്ടുകൂട്ടരും തമ്മിൽ തർക്കിച്ച് നാഗമ്പടത്ത് തുടരുകയാണ്. മരമാകട്ടെ ഏതുനിമിഷവും റോഡിലേക്ക് വീഴാം എന്ന സ്ഥിതിയിലും.  

Advertisements

Hot Topics

Related Articles