കോട്ടയം കഞ്ഞിക്കുഴി ദേവലോകം റോഡിൽ ചെടി നിറഞ്ഞ കേബിൾ റോഡിലേക്ക് പൊട്ടിവീണു : പോലീസ് ഉദ്യോഗസ്ഥരെത്തി കേബിൾ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും വൈദ്യുതി പ്രവഹിക്കുന്നതിനാൽ സാധിച്ചില്ല : കഞ്ഞിക്കുഴി ദേവലോകം റോഡിൽ ഗതാഗത തടസ്സം 

കോട്ടയം : കോട്ടയം കഞ്ഞിക്കുഴി ദേവലോകം റോഡിന് നടുവിലേക്ക് ചെടി നിറഞ്ഞ കേബിൾ പൊട്ടിവീണു. ചൊവ്വാഴ്ച രാവിലെ പത്തരയോടെ കൂടിയായിരുന്നു സംഭവം. ദേവലോകം അരമനയ്ക്ക് മുന്നിലെ റോഡിലാണ് വൈദ്യുതി പ്രവഹിക്കുന്നത് എന്ന് സംശയിക്കുന്ന കേബിൾ പൊട്ടിവീണത്. ഈ സമയം ഇതുവഴി എത്തിയ കൺട്രോൾ റൂം പോലീസ് സംഘം കേബിൾ മാറ്റി സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും വൈദ്യുതി പ്രവഹിക്കുന്നതിനാൽ സാധിച്ചില്ല. നാട്ടുകാരിൽ ഒരാളും പോലീസ് സംഘത്തിൻറെ സഹായത്തിന് എത്തിയിരുന്നു. ഇതേ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ശ്രമം അവസാനിപ്പിച്ചു. എന്നാൽ കേബിൾ ഇനിയും നീക്കം ചെയ്യാൻ സാധിച്ചിട്ടില്ല. റോഡിന് നടുവിൽ തന്നെ കേബിൾ കിടക്കുന്നതിനാൽ ഗതാഗത തടസ്സവും ഉണ്ടാകുന്നുണ്ട്. 

Advertisements

Hot Topics

Related Articles