ആലപ്പുഴയിൽ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍ ;പിടിച്ചെടുത്തത് ആറു കിലോയോളം 

ആലപ്പുഴ: ആറു കിലോയോളം കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. കോടുകുളഞ്ഞി ഫെഡറല്‍ ബാങ്ക് ജങ്ഷന് സമീപത്തുനിന്ന് ചെങ്ങന്നൂർ മുനിസിപ്പാലിറ്റി എട്ടാം വാർഡില്‍ തെക്ക് മുറിയില്‍ മലയില്‍ പുത്തൻവീട്ടില്‍ കാത്തു എന്ന കാർത്തിക് (20), കൈലാത്ത് വീട്ടില്‍ ജോബിൻ ജേക്കബ് (26 ) എന്നിവരെ വെണ്‍മണി പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ചെങ്ങന്നൂർ ഡിവൈ.എസ്.പി കെ.എൻ. രാജേഷിന്റെ നേതൃത്വത്തിലെ സംഘവും നാർകോട്ടിക് സ്ക്വാഡും സംയുക്തമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Advertisements

Hot Topics

Related Articles