പൊങ്ങാത്ത തൃശൂർ സുരേഷ് ഗോപി എടുത്തു’; സുരേഷ് ഗോപിയുടെ ജയത്തിന് പിന്നാലെ നിമിഷ സജയന് സൈബറാക്രമണം; കമന്റ് ബോക്സ് പൂട്ടി താരം

കൊച്ചി: തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ മിനിനാണ് വിജയത്തിന് പിന്നാലെ നടി നിമിഷ സജയന് എതിരെ സൈബറാക്രമണം. താരത്തിന്‍റെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാ പേജിലൂടെയാണ് വ്യാപക രീതിയില്‍ സംഘപരിവാര്‍ അണികളുടെ സൈബറാക്രമണം.പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചില്‍ നടന്ന ജനാവലി റാലിയില്‍ നിമിഷ സജയന്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും കുത്തി പൊക്കിയാണ് സംഘപരിവാര്‍ അണികളുടെ വിമര്‍ശനം. തൃശൂര്‍ ലോക്സഭ തിരഞ്ഞെടുപ്പിനിടെ ‘ഈ തൃശൂര്‍ എനിക്ക് വേണം, നിങ്ങള്‍ ഈ തൃശൂര്‍ എനിക്ക് തരണം, തൃശൂരിനെ ഞാന്‍ ഇങ്ങ് എടുക്കുവാ’ എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ച്‌ കൊണ്ടായിരുന്നു നിമിഷാ സജയന്‍ രംഗത്ത് വന്നിരുന്നു. ‘തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മള്‍ കൊടുക്കുവോ? കൊടുക്കൂല്ല. നന്ദി’ എന്നായിരുന്നു നിമിഷ പറയുന്നത്.

Advertisements

‘എത്ര താഴിട്ടു പൂട്ടിയാലും കമ്മികളുടെ കയ്യടികള്‍ക്കു വേണ്ടി സുരേഷ്ട്ടനെ എത്ര അപമാനിക്കാൻ ശ്രമിച്ചാലും സത്യം മനസിലാക്കിയ ജനങ്ങള്‍ അദ്ദേഹത്തിന് തൃശൂർ നല്‍കിയെടി കമ്മിണി , പൊങ്ങാത്ത തൃശൂർ സുരേഷ് ഗോപി എടുത്തു, വാക്കുകള്‍ പറയുമ്പോള്‍ ശ്രദ്ധിക്കണ്ടേ അംബാനെ ഇങ്ങനെ പോകുന്നു കമന്‍റുകള്‍. ഒരുപാട് ട്രോള്‍ മീമുകളും നിമിഷക്കെതിരെ പ്രചരിക്കുന്നുണ്ട്.അതേസമയം കേരളത്തില്‍ വീണ്ടും അക്കൗണ്ട് തുറന്നിരിക്കുകയാണ് ബിജെപി. “തൃശൂര്‍ ഞാനെടുത്തതല്ല. തൃശൂര്‍കാര്‍ എനിക്ക് സ്‌നേഹപൂര്‍വം തന്നതാണ്. ഞാനത് എന്റെ ഹൃദയത്തിലേക്ക് ചേര്‍ക്കുന്നു. ഇനി ഞാനത് എന്റെ തലയില്‍ വച്ച്‌ കൊണ്ട് നടക്കും. പൊന്നു പോലെ സംരക്ഷിക്കും” എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്.

Hot Topics

Related Articles