പുക ഉയരുന്നത് കണ്ട ട്രാഫിക് പൊലീസ് കാര്‍ നിര്‍ത്താൻ ആവശ്യപ്പെട്ടു; ഒതുക്കിയതിന് പിന്നാലെ തീ പടര്‍ന്നു; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് : കോഴിക്കോട് കോനാട് ബീച്ചില്‍ ഓടിക്കൊണ്ടിരുന്ന വാഗ്നർ കാറിന് തീ പിടിച്ച്‌ ഒരാള്‍ മരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. കക്കോടി കുമാരസ്വാമി സ്വദേശി മോഹൻ ദാസ് ആണ് മരിച്ചത്. ബീച്ച്‌ റോഡിലൂടെ കൊയിലാണ്ടി ഭാഗത്തേക്ക് പോയ കാറിന് പിന്നില്‍ നിന്ന് പുക ഉയരുന്നത് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്തുടർന്ന ട്രാഫിക് പൊലീസുകാർ വാഹനം നിർത്താനായി ആവശ്യപ്പെട്ടു. കാർ റോഡരികിലേക്ക് ഒതുക്കിയതിന് പിന്നാലെ തീ പടരുകയായിരുന്നു.

Advertisements

സീറ്റ് ബെല്‍റ്റ് ഊരി കാറില്‍ ഉണ്ടായിരുന്ന ആളെ രക്ഷപ്പെടുത്താൻ നാട്ടുകാരും മത്സ്യ തൊഴിലാളികളും ശ്രമിച്ചെങ്കിലും പൊട്ടിത്തെറിയോടെ തീ ആളി പടർന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Hot Topics

Related Articles