ആദ്യ തോൽവിയിൽ നിന്ന് കരകയറണം ; സിംഹ്ള സഖ്യം ഇന്ന് ബംഗ്ലാ കടുവകൾക്കെതിരെ ; മത്സരം രാത്രി എട്ടിന് 

ന്യൂസ് ഡെസ്ക് : ഐസിസി ടി ട്വൻ്റി ലോകകപ്പിലെ 15-ാം മത്സരം ഡി ഗ്രൂപ്പില്‍ ഇന്ന് നടക്കും. ടെക്സാസിലെ ഗ്രാൻഡ് പ്രേരി സ്റ്റേഡിയത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും.ഇന്ത്യന്‍ സമയം 8 മണിക്ക് ആണ് മല്‍സരം.ദക്ഷിണാഫ്രിക്കയുമായുള്ള ഓപ്പണിംഗ് റൗണ്ടിലെ തോല്‍വിയില്‍ നിന്ന് കരകയറാൻ ശ്രീലങ്കക്കാർ ശ്രമിക്കുമ്പോള്‍ ബംഗ്ലാ പട ലോകകപ്പില്‍ തങ്ങളുടെ വിജയ ഹരിശ്രീ കുറിക്കാന്‍ ഒരുങ്ങുകയാണ്.2014-ല്‍ ടി20 ലോകകപ്പ് നേടിയതിന് ശേഷം, സമീപ വർഷങ്ങളില്‍ ശ്രീലങ്ക തങ്ങളുടെ പ്രതാപത്തില്‍ നിന്നും വലിയ വീഴ്ച്ചയാണ് വരുത്തിയത്.

Advertisements

നെതർലാൻഡ്‌സ്, നേപ്പാള്‍, ദക്ഷിണാഫ്രിക്ക എന്നിവരും ഉള്‍പ്പെടുന്ന ഈ ഗ്രൂപ്പില്‍ നിന്ന് ഉയർന്നുവരാൻ പോലും അവര്‍ക്ക് വലിയ വെല്ലുവിളി ഉണ്ട്.തീരെ ഡെപ്ത്ത് ഇല്ലാത്ത ബാറ്റിങ് നിരയാണ് അവരുടെ പ്രധാന പ്രശ്നം.എന്നാല്‍ ബോളിങ്ങില്‍ പിന്നേയും അവര്‍ക്ക് മറ്റ് ഓപ്ഷനുകള്‍ ഉണ്ട്.ലോകക്കപ്പിലെ പിച്ചിനെ കുറിച്ച്‌ അറിയാന്‍ ബംഗ്ല പട എപ്പോഴേ അമേരിക്കയിലേക്ക് എത്തി.എന്നാല്‍ അവര്‍ക്ക് യുഎസിനെതിരെ പരമ്ബര നഷ്ട്ടപ്പെടുകയും അത് കഴിഞ്ഞു സന്നാഹ മല്‍സരത്തില്‍ ഇന്ത്യക്കെതിരെയും അവര്‍ പരാജയപ്പെട്ടു.ഇന്നത്തെ മല്‍സരത്തില്‍ ബംഗ്ലാദേശ് എങ്ങനെ ശ്രീലങ്കന്‍ പടയെ നേരിടും എന്നത് പ്രവചിക്കുകയും അസാധ്യം ആണ്.

Hot Topics

Related Articles