ജനവിധിയെ അംഗീകരിക്കുന്നു ; യുഡിഎഫിൻ്റെ വോട്ടു ചോർച്ചയ്ക്ക് ആര് മറുപടി നൽകും ; യുഡിഎഫിൻ്റെ കള്ളപ്രചരണം ജനങ്ങൾ തിരിച്ചറിയണം ;   ആരോപണങ്ങൾക്ക് മറുപടിയുമായി എൽഡിഎഫ്

കോട്ടയം : യുഡിഎഫിന്റെ വോട്ട് ചോർച്ചക്ക് ആരു മറുപടി നൽകുമെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബിൽ എൽഡിഎഫ് നേതാക്കൾ നടത്തിയ പത്രസമ്മേളനത്തിൽ ആയിരുന്നു എൽഡിഎഫ് നേതാക്കന്മാരുടെ യുഡിഎഫിനോടുള്ള ചോദ്യം. ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ ജനവിധിയെ വിനയപുരസരം അംഗികരിച്ചുകൊണ്ട് ശക്തമായി മുന്നോട്ടു പോകുന്നതിനാണ് എൽഡിഎഫ് തിരുമാനിച്ചിട്ടുള്ളത്. ജനവിധി മാനിച്ചുകൊണ്ടുതന്നെ എല്ലാ തലത്തിലും സത്യസന്ധമായ ആത്മപരി ശോധന നടത്താനും തെറ്റുകൾ കണ്ടെത്തി ന്യൂനതകൾ പരിഹരിക്കാനുമാണ് എൽഡി എഫ് എപ്പോഴും ശ്രമിക്കാറുള്ളത്. ലോകസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന വ്യാപകമായുണ്ടായ പ്രവണതകളുടെ ഭാഗമായി കോട്ടയത്ത് എൽഡിഎഫിന് വിജയം നേടാനായില്ല. എന്നാൽ അത് മറയാക്കി .എൽഡിഎഫിനെ കടന്നാക്രമിക്കാൻ യുഡിഎഫ് നേതാക്കൾ നടത്തുന്ന നീക്കങ്ങൾ അപലനീയമാണ്. എൽഡിഎഫിനെതിരെ വിരൽ ചൂണ്ടുന്ന യുഡിഎഫ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തങ്ങളുടെ പെട്ടിയിൽ വീണ വോട്ടുകൾ എങ്ങനെ കുറഞ്ഞുവെന്നതിന് വിശദീകരണം നൽകണമെന്നും അവർ പറഞ്ഞു. 

Advertisements

2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ 4,21,046 (46.24%) വോട്ടുകൾ നേടിയ യുഡി എഫ് 2024 ൽ 3,64631 (42.6%) വോട്ടുകൾ മാത്രമേ നേടാനായുള്ളൂ, യുഡിഎഫിന് 56415(3.64%) വോട്ടുകൾ നഷ്‌ടപ്പെട്ടിട്ടുണ്ട്. അതിനേക്കാൾ ചെറിയ ശതമാനം വോട്ടുകൾ നഷ്‌ടപ്പെട്ട എൽഡിഎഫിനെ ആക്ഷേപിക്കുന്നത്. 2019 ൽ എൽഡിഎഫിന് 3,14,787 (34.57%) വോട്ടുകൾ ലഭിച്ചിരുന്നു. 2024 ൽ അത് 2,77365 (33.17%) വോട്ടുകളായി കുറഞ്ഞു. 37422 വോട്ടുകൾ കുറഞ്ഞുവെന്നത് ശരിയാണ്. 1.40% വോട്ടുകളാണത്. കേരളത്തിൽ ഏറ്റവും ഏറെ പോളിംഗ്’ കുറഞ്ഞ മണ്ഡ‌ലങ്ങളിലൊന്ന് കോട്ടയമാണ്. അതിന്റെ ഭാഗമായി എൽഡിഎഫ് വോട്ടുകളിലും കുറവ് സംഭവിച്ചു. യഥാർത്ഥ കണക്കിൽ വലിയ ഇടിവു ണ്ടായത് യുഡിഎഫിനാണ്. എന്നിട്ടും എൽഡിഎഫിനെ ഏകപക്ഷീയമായി കടന്നാക്ര മിക്കുന്ന യുഡിഎഫ് നേതാക്കൾ, തങ്ങളുടെ മണ്‌ഡലത്തിൽ യുഡിഎഫിനുണ്ടായ വോട്ടു കുറവിൻ്റെ കണക്കുകൾക്ക് മറുപടി പറയണം. പിറവം 4606, പാലാ -14676. കടുത്തു രുത്തി – 14047, വൈക്കം – 7192, ഏറ്റുമാനൂർ -8485, കോട്ടയം – 8187. പുതുപ്പള്ളി – 4734 എന്നിങ്ങനെ വോട്ടു കുറഞ്ഞു ഈ വോട്ടുകൾ ഏതു പെട്ടിയിലേക്കാണ് പോയത്. ബിഡി ജെഎസിൻ്റെ മാരീചരാഷ്ട്രീയത്തെ എൽഡിഎഫ് എതിർത്തു. യുഡിഎഫ് ഒരു പ്രസ്‌താ വനപോലും ഇറക്കിയില്ല. എസ്എൻഡിപിയെന്ന പ്രസ്ഥാനത്തെ രാഷ്ട്രീയ കാര്യ ങ്ങൾക്കായി ദുരുപയോഗിക്കാൻ പാടില്ല എന്ന് പരസ്യമായി പറയാൻ യുഡിഎഫിനായി ല്ല. അങ്ങനെ ഒളിച്ചു പോയവർ തെരഞ്ഞെടുപ്പ് കഴിഞ്ഞ് കുള്ളപ്രചരണവുമായി രംഗത്തി റങ്ങി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൽഡിഎഫ് ശക്തി കേന്ദ്രമായ കുമരകത്ത് 1705 വോട്ടുകൾ ഭൂരിപക്ഷം തോമസ് ചാഴികാടന് ലഭിച്ചത് യുഡിഎഫിൻ്റെ കള്ളപ്രചരണങ്ങൾക്കുള്ള മറുപടിയാണ്. വൈക്കം മണ്ഡലത്തിലെ ചെമ്പ്, മറവൻതുരുത്ത്, ഉദയനാപുരം, തലയാഴം പഞ്ചായത്തുക ളിലെ വോട്ടിംഗ് നില പരിശോധിച്ചപ്പോൾ യുഡിഎഫ് വാദങ്ങൾ നിരർത്ഥകമാണെന്നു തെളിയും. എൻഡിഎയ്ക്ക്2019 ൽ 1,58135 വോട്ടുകൾ ലഭിച്ച സ്ഥാനത്ത് 2024 ൽ 1,65046 വോട്ടുകൾ വർദ്ധിച്ചു സമുദായം പറഞ്ഞ് വോട്ടുപിടിച്ചിട്ടും, 6911 വോട്ടുകൾ മാത്രമാണ് വർദ്ധിച്ചത്. എസ്‌എൻഡിപിയുടെ ഭാഗമായി പ്രവർത്തിക്കുന്ന മൈക്രോഫിനാൻസ് മേഖ ലയിൽ സ്ത്രീകളുടെ വിപുലമായ യോഗങ്ങൾ വിളിച്ച് വോട്ടഭ്യർത്ഥിച്ചിട്ടും കാര്യമായ പ്രതികരണമുണ്ടായില്ല പലസ്ഥലങ്ങളിലും പരസ്യമായി പണമൊഴുക്കിയിട്ടും കാര്യമായ മുന്നേറ്റമില്ല കേരള കോൺഗ്രസ് പാർട്ടികൾ ഏറ്റുമുട്ടുമ്പോൾ ജാതീയമായ ഏകീകരണം സൃഷ്‌ടിച്ച് മുതലെടുക്കാമെന്ന കുതത്രം കോട്ടയത്ത് പൊളിഞ്ഞുവെന്നതാണ് സത്യം. ബിഡിജെഎസിനെ എതിർക്കാതെ യുഡിഎഫ് അറച്ചുനിന്നപ്പോൾ എൽഡിഎഫ് അ സായ നിലപാട് ഉയർത്തിപ്പിടിച്ചത് മറന്നു പോകരുത്.

പൂഞ്ഞാർ – 9598, കാഞ്ഞിരപ്പള്ളി 4625, ചങ്ങനാശ്ശേരി 9525 എന്നീ നിലയിൽ യുഡിഎഫിന് ജില്ലയിലെ മറ്റു മണ്‌ഡലങ്ങളിലും വോട്ടു കുറഞ്ഞു. അതു മറച്ചു വെക്കുന്ന കള്ളപ്രചരണം ജനങ്ങൾ തിരിച്ചറിയണമെന്ന് എൽഡിഎഫ് അഭ്യർത്ഥിക്കുന്നതായി എൽഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേതാക്കളായ എ വി റസൽ, പ്രൊഫസർ ലോപ്പസ് മാത്യു, വി ബി ബിനു , കെ അനിൽകുമാർ ,   കെഎം രാധാകൃഷ്ണൻ , റെജി സക്കറിയ ,എന്നിവർ കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles