കൊടുങ്ങൂർ ദേവീക്ഷേത്ര പരിസരത്തെ വെള്ളക്കെട്ട് : പരിഹാരം കാണണമെന്ന് ബിജെപി വാഴൂർ പഞ്ചായത്ത് കമ്മിറ്റി

കൊടുങ്ങൂർ : കൊടുങ്ങൂർ ദേവീക്ഷേത്ര പരിസരത്ത് വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ബിജെപി വാഴൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മഴയുടെ ശക്തികുറഞ്ഞ ഒരാഴ്ച പിന്നിട്ടിട്ടും വാഴൂർ പഞ്ചായത്ത് 8,13 വാർഡുകൾ ഉൾപ്പെടുന്ന ക്ഷേത്ര ആൽത്തറയോട് ചേർന്ന് കിടക്കുന്ന പ്രദേശത്ത് ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുകയാണ് ആയതിനാൽ ക്ഷേത്രദർശനത്തിന് എത്തുന്ന ഭക്തജനങ്ങൾക്കും ക്ഷേത്രത്തിൻ്റ പുറക് വശത്ത് സ്ഥിതി ചെയ്യുന്ന അംഗൻവാടിയിലേക്ക് പോകുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർക്കും പ്രദേശവാസികൾക്കും വാഹന യാത്രയും കാൽനടയാത്രയും ഒരുപോലെ ദുസഹ മായിരിക്കുകയാണ്.

Advertisements

ഈ വിഷയത്തിൽ 8,13 വാർഡുകളിലെ മെമ്പർമാരും മറ്റ് ഉത്തരവാദിത്തപ്പെട്ട അധികൃതരും തുടരുന്ന അനാസ്ഥ അവസാനിപ്പിച്ച് ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉടൻ കാണണമെന്ന് ബിജെപി വാഴൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കമ്മിറ്റി പ്രസിഡന്റ് കെ എസ് ഹരികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ വി എൻ മനോജ്, ടി ബി ബിനു, കെ എസ് ബിനു കുമാർ , പ്രസാദ് അംബിയിൽ, ഇ ആർ പ്രസനകുമാർ, സജി കാക്കതൂക്കിയിൽ, ബി വിമൽ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles