പാമ്പാടി ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ പാർട്ട്ടൈം മലയാളം അധ്യാപക ഒഴിവ്

കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വെളളൂരിൽ പ്രവർത്തിച്ചുവരുന്ന പാമ്പാടി, ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ പാർട്ട്ടൈം മലയാളം അദ്ധ്യാപകന്റെ ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനായി ജൂൺ 13ന് രാവിലെ 10 മണിക്ക് സ്‌കൂളിൽ വച്ച് അഭിമുഖം നടത്തും. മലയാളത്തിൽ ബിരുദവും, ബി.എഡ് ( കെടെറ്റ്-കാറ്റഗറി 3) ആണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481-2507556, 9400006469 എന്ന നമ്പറിൽ ബന്ധപ്പെടുക.

Advertisements

Hot Topics

Related Articles