കോട്ടയം നഗരത്തിലെ ഹോട്ടലുകൾക്ക് നഗരസഭ നോട്ടീസ് : 15 ഹോട്ടലുകൾക്കെതിരേ നോട്ടീസ് നൽകിയത് വിവിധ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്: കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് കാന്റീൻ അടച്ച് പൂട്ടാൻ നിർദേശം

കോട്ടയം : വൃത്തിഹീനമായ അടുക്കള, ഭക്ഷണം ഉൾപ്പെടെ വിവിധ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം നഗരത്തിൽ 15 ഹോട്ടലുകൾക്കെതിരേ നഗരസഭ ആരോഗ്യവിഭാഗം നോട്ടീസ് നൽകി. വൃത്തിഹീനമായ അടുക്കള, ഭക്ഷണം ഉൾപ്പെടെ വിവിധ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം നഗരത്തിൽ 15 ഹോട്ടലുകൾക്കെതിരേ നഗരസഭ ആരോഗ്യവിഭാഗം നോട്ടീസ് നൽകി. അപാകം പരിഹരിക്കുന്നതിന് ഏഴ് ദിവസത്തെ സമയമാണ് ചില ഹോട്ടലുകൾക്ക് നൽകിയിരിക്കുന്നത്. ചില ഹോട്ടലുകൾക്ക് പൂട്ടുന്നതിന് നോട്ടീസ് നൽകും. ഇംപീരിയൽ ഹോട്ടൽ (ടി.ബി.റോഡ്), ബസന്ത് ഹോട്ടൽ (ടി.ബി. റോഡ്), കെ.കെ. പ്ളാസ ഹോട്ടൽ (ടി.ബി.റോഡ്), ഇന്ത്യൻ കോഫി ഹൗസ്, ഗ്രാൻഡ് അംബാസഡർ (കെ.കെ. റോഡ്), കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് കാന്റീൻ (ടി.ബി.റോഡ്) എന്നീ ഹോട്ടലുകൾ താത്കാലികമായി അടയ്ക്കാൻ നോട്ടീസ് നൽകാനാണ് ശുപാർശ നൽകിയിരിക്കുന്നത്പഴകിയ ഭക്ഷണം, വൃത്തിഹീനമായ പരിസരം എന്നിവ മൂലമാണ് നോട്ടീസ് നൽകാൻ ശുപാർശ നൽകിയിരിക്കുന്നത്.

Advertisements

ആര്യാസ് (ബേക്കർ ജങ്ഷൻ), റീജൻസി (നാഗന്പടം ബസ് സ്റ്റാൻഡ്), രമ്യ (നാഗന്പടം ബസ് സ്റ്റാൻഡ്), സാമ്രാട്ട് (നാഗന്പടം ബസ് സ്റ്റാൻഡ്), സീസർ പാലസ്, കെ.ആർ.ബേക്കേഴ്സ്, ശക്തി ടൂറിസ്റ്റ് ഹോം എന്നീ ഹോട്ടലുകൾക്കാണ് അപാകം പരിഹരിക്കുന്നതിന് ഏഴ് ദിവസത്തെ സമയം നൽകിയിരിക്കുന്നത്. മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, മതിയായ ശൗചാലയമില്ല, വൃത്തിഹീനമായ അടുക്കള, ലൈസൻസ് പ്രദർശിപ്പിച്ചിട്ടില്ല, ജൈവ-അജൈവ മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, ഹെൽത്ത് കാർഡ് ഇല്ല എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് ഈ ഹോട്ടലുകളിൽ കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിശോധനയിൽ അപാകം കണ്ടെത്താത്ത ചില ഹോട്ടലുകളുമുണ്ട്. ഹോട്ടൽ സൂര്യ, റബാവി, അക്ഷയ, മാഹി കഫേ, ഷാലിമാർ, അർക്കാഡിയ, ആനന്ദ്, കളക്ടറേറ്റ് കാന്റീൻ എന്നിവിടങ്ങളിൽ യാതൊരു അപാകവും പരിശോധനയിൽ കണ്ടെത്തിയില്ല.

Hot Topics

Related Articles