കണ്ടക്ടറെ ആക്രമിച്ച സംഭവം : കോട്ടയം ജില്ലാപ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു

കോട്ടയം : വിദ്യാർത്ഥിനിയോട് കൺസഷൻ കാർഡ് ചോദിച്ചതിന്റെ പേരിൽ സ്വകാര്യ ബസ് കണ്ടക്ടറെ ക്രൂരമായി തല്ലിച്ചതക്കുകയും ഹെൽമറ്റു കൊണ്ട് തലയ്ക്കടിച്ചു പരുക്കേൽപിക്കുകയും ചെയ്ത സംഭവത്തിൽ കോട്ടയം ജില്ലാപ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു. കൺസഷൻ കാർഡോ യൂണിഫോമോ സ്ക്കൂൾ ബാഗോ ഇല്ലാതെ യാത്ര ചെയ്ത വിദ്യാർത്ഥിനിയ്ക്ക് കൺ സക്ഷൻ നൽകുകയും ഇനിയിത് ആവർത്തിക്കരുതെന്നു നിർദ്ദേശിക്കുകയും ചെയ്തതിന്റെ പേരിലാണ് കോട്ടയം – കോളനി കൂട്ടിലോടുന്ന തിരുന്നക്കര ബസിന്റെ കണ്ടക്ടർ പ്രദീപിനു ക്രൂര മർദ്ദനമേറ്റത്

Advertisements

കുറ്റക്കാർക്കു മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും ബസ് ജീവനക്കാർക്കു നിർഭയം ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബസ്‌ ജീവനക്കാർക്കെതിരെ അതിക്രമം കാണിക്കുകയും ജീവനക്കാർ പരാതിപ്പെടുമോർ അപമര്യാദയായി പെരുമാറി എന്നു കുട്ടികളെക്കൊണ്ട് പരാതി നൽകികേസെടുപ്പിക്കുകയും ചെയ്യുന്ന പ്രവണത കൂടിവരുന്നു എന്നും പരാതിയുടെ നിജസ്ഥിതി അന്വേഷിച്ചു ബോധ്യപ്പെട്ടതിനു ശേഷമേ ബസ് ജീവനക്കാർക്കെതിരെ കേസെടുക്കാവു എന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. തിരിച്ചറിയൽ രേഖയോ യൂണിഫോമോ ഇല്ലാത്ത വിദ്യാർത്ഥികൾ ക്ക് കൺസഷൻ കാർഡ് ലഭിക്കുന്നതു വരെ വിദ്യാഭ്യാസ സ്ഥാപന മേധാവിയുടെ കത്ത് കൺസഷനു നിർബന്ധമാക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. 

Hot Topics

Related Articles