നിറക്കൂട്ട് ചിത്രരചനാ മത്സരം ജൂലൈ 13 ന്

കുഴിമറ്റം: സെൻ്റ് ജോർജ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം സംഘടിപ്പിക്കുന്ന 25 -ാം മത് ചിത്രരചനാ മത്സരം നിറക്കൂട്ട് ജൂലൈ 13 ന് കുഴിമറ്റം സെൻ്റ് ജോർജ് പാരീഷ് ഹാളിൽ നടക്കും. കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ച് നടത്തുന്ന മത്സരത്തിൽ നേഴ്സറി കുട്ടികൾക്ക് കളറിങ്ങിന് ചിത്രം നൽകും , എൽ. പി , യു.പി., ഹൈസ്കൂൾ കുട്ടികൾക്ക് ഇഷ്ടമുള്ള ചിത്രങ്ങൾ വരക്കാം . ഹയർ സെക്കണ്ടറി , കോളേജ് വിദ്യാർത്ഥികൾക്ക് വിഷയം നൽകുന്നതാണ്. രാവിലെ 8 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. ക്രയോൺസ്, വാട്ടർ കളർ , സെകച്ച് പെൻ എന്നിവ മത്സരത്തിന് ഉപയോഗിക്കാം. ഓയിൽ പെയിൻ്റ് അനുവദിക്കില്ല. ഒന്നര മണിക്കൂറാണ് മത്സര സമയം. കോട്ടയം ജില്ലയിലെ 20 വയസിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ട്രോഫിയും സർട്ടിഫിക്കേറ്റും നൽകും. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളിനും ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്ന സ്കൂളിനും പ്രത്യേകം പുരസ്ക്കാരം നൽകും. കൂടുതൽ വിവരങ്ങൾക്ക് – ജെറിൻ – 8301970461, ലെബിൻ – 9188548147

Advertisements

Hot Topics

Related Articles