ഹാത്രസ് ദുരന്തം; അന്വേഷണ റിപ്പോർട്ട്‌ പുറത്ത്; ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ദില്ലി : ഹാത്രസ് ദുരന്തവുമായി ബന്ധപ്പെട്ട് നടപടികളിലേക്ക് കടന്ന് യുപി സര്‍ക്കാര്‍. സിക്കന്ദർറാവ് എസ്‍ഡിഎം, പൊലീസ് സർക്കിള്‍ ഓഫീസർ, എസ്‌എച്ചഒ ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പ്രത്യേകസംഘം മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അനുമതി നല്‍കിയതില്‍ ഉദ്യോഗസ്ഥർക്ക് അടക്കം വലിയ വീഴ്ച്ച സംഭവിച്ചെന്നാണ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്.

Advertisements

എസ്‍ഡിഎം പരിപാടിക്ക് അനുമതി നല്‍കിയത് സ്ഥലം സന്ദർശിക്കാതെയാണെന്നും ഉന്നത ഉദ്യോഗസ്ഥരെ ഇതുസംബന്ധിച്ച്‌ വിവരങ്ങള്‍ പൊലീസ് അടക്കം അറിയിച്ചില്ലെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. അപകടത്തില്‍ സംഘാടകരെ പോലെ തന്നെ സർക്കാർ സംവിധാനങ്ങളും ഉത്തരവാദികളാണെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.

Hot Topics

Related Articles