ആലുവയില്‍ പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി; സംഭവം നിര്‍ധനരെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്ന്; അന്വേഷണം ആരംഭിച്ച് പൊലീസ്

കൊച്ചി : ആലുവയില്‍ മൂന്ന് പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടികളെ കാണാതായതായി വിവരം. ഇന്ന് പുലർച്ചെ ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. പ്രായ പൂർത്തിയാകാത്ത കുട്ടികളെയാണ് കാണാതായിട്ടുള്ളത്. 15,16,18 വയസ്സ് പ്രായമുള്ളവരാണ് കുട്ടികള്‍. സംഭവത്തില്‍ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Advertisements

Hot Topics

Related Articles