ഐഎഎസ് ട്രെയിനി പൂജ ഖേദ്‌കറുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു; നടപടി കര്‍ഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിന്

ദില്ലി : മഹാരാഷ്ട്രയിലെ വിവാദ ഐ.എ.എസ് ട്രെയിനി പൂജ ഖേദ്കറുടെ അമ്മ അറസ്റ്റില്‍. കർഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്ന കേസിലാണ് മനോരമ ഖേദ്കറെ പുണെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയായിരുന്നു അറസ്റ്റ്. ഒന്നര വര്‍ഷം മുൻപ് നടന്ന സംഭവത്തിലാണ് അറസ്റ്റ് ഉണ്ടായത്. കര്‍ഷകര്‍ അന്ന് തന്നെ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. എന്നാല്‍ മകള്‍ വിവാദക്കുരുക്കില്‍ അകപ്പെട്ടതോടെയാണ് പൊലീസ് കേസെടുത്തത്. കേസില്‍ നേരത്തെ തന്നെ കര്‍ഷകരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെ റായ്‌ഗഡില്‍ വച്ചാണ് മനോരമയെ അറസ്റ്റ് ചെയ്തത്. പൂജ ഖേദ്കറുടെ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണ്.

Advertisements

Hot Topics

Related Articles