ബൈഡൻ പിന്മാറി; ഡെമോക്രാറ്റിക് പാര്‍ട്ടിയിലേക്ക് വൻ പണമൊഴുക്ക്; 24 മണിക്കൂറിനുള്ളില്‍ ലഭിച്ചത് റെക്കോര്‍ഡ് തുക

ന്യൂയോർക്ക് : 2024ലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പ്രസിഡന്റ് ജോ ബൈഡൻ പിന്മാറിയതിന് പിന്നാലെ ഡെമോക്രാറ്റിക് പാർട്ടിയിലേക്ക് പണം ഒഴുകുന്നു. ഞായറാഴ്ച അപ്രതീക്ഷിതമായിട്ടായിരുന്നു ജോ ബൈഡന്റെ പ്രഖ്യാപനം. ബൈഡന്റെ ആരോഗ്യത്തില്‍ സംശയം പ്രകടിപ്പിച്ച്‌ ഡെമോക്രാറ്റിക് പാർട്ടിക്കുള്ളില്‍ നിന്ന് തന്നെ സംശയമുയർന്ന സാഹചര്യത്തിലായിരുന്നു മത്സരത്തില്‍ നിന്ന് പിന്മാറാനുള്ള ബൈഡന്റെ തീരുമാനം. ഇതിന് പിന്നാലെ 24 മണിക്കൂറിനുള്ളില്‍ തെരഞ്ഞെടുപ്പ് ചെലവിനായി ഡെമോക്രാറ്റിക് പാർട്ടിക്ക് സംഭാവനയായി ലഭിച്ചത് 81 ദശലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 6775240950 രൂപ).

Advertisements

24 മണിക്കൂറിനുള്ളില്‍ ലഭിക്കുന്ന സംഭാവന തുകകളിലെ റെക്കോർഡ് നേട്ടമാണ് കമല ഹാരിസ് സ്വന്തമാക്കിയിട്ടുള്ളത്. 888000 പേരാണ് 200 ഡോളർ വച്ച ഡെമോക്രാറ്റിക് പാർട്ടിക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി 24 മണ്ക്കൂറിനുള്ളില്‍ നല്‍കിയിട്ടുള്ളതെന്നാണ് ബിബിസി റിപ്പോർട്ട്. കമലാ ഹാരിസിന് സാധാരണക്കാരില്‍ നിന്ന് ലഭിക്കുന്ന ശക്തമായ പിന്തുണയാണ് ഇത് വ്യക്താമാക്കുന്നതെന്നാണ് പാർട്ടി വക്താക്കള്‍ വിശദമാക്കുന്നത്. ബൈഡന്റെ പ്രായം കണക്കിലെടുത്ത് സംഭാവന നല്‍കാൻ മടിച്ചവർ അടക്കം പണം നല്‍കിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 2020ന് ശേഷം ഒരു ഡെമോക്രാറ്റ് സ്ഥാനാർത്ഥിക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭിക്കുന്ന റെക്കോർഡ് സംഭാവനയാണ് കമല ഹാരിസിന് ലഭിക്കുന്നതെന്നാണ് സൂചന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ ട്രംപുമായുള്ള സംവാദത്തിന് പിന്നാലെ ഡെമോക്രാറ്റിക് പാർട്ടിക്ക് പിന്തുണ മാത്രമല്ല സംഭാവനയിലും വലിയ ഇടിവുണ്ടായിരുന്നു. ചെറിയ തുക പോലും സംഭാവന നല്‍കുന്നവരില്‍ കുറവുണ്ടാകാൻ ട്രംപ്- ബൈഡൻ സംവാദം കാരണമായിരുന്നു. തെരഞ്ഞെടുപ്പിന് 4 മാസം ശേഷിക്കെയാണ് ബൈഡൻ അപ്രതീക്ഷിതാമായി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നത്. പാർട്ടിയിലെ പ്രമുഖ നേതാക്കളായ മുൻ പ്രസിഡന്റ് ബറാക് ഒബാമ, മുൻ സ്പീക്കർ നാൻസി പെലോസി, സെനറ്റ് നേതാവ് ചക് ഷൂമർ തുടങ്ങിയവർ ബൈഡന്റെ സ്ഥാർഥിത്വത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

Hot Topics

Related Articles