നീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക നാളെ; നാല് ലക്ഷം പേർക്ക് അഞ്ച് മാർക്ക്‌ കുറയും; ഒന്നാം റാങ്ക് നേടിയവർ ആകെ 17

ദില്ലി : നീറ്റില്‍ പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലെന്ന് ദേശീയ ടെസ്റ്റിംഗ് ഏജൻസി, എൻടിഎ വൃത്തങ്ങള്‍ അറിച്ചു. നാളെയോടെ പട്ടിക പുറത്തിറങ്ങും എന്നാണ് സൂചന. നാലു ലക്ഷം പേർക്ക് അഞ്ചു മാർക്ക് കുറയും. ഇതോടെ മുഴുവൻ മാർക്കോടെ ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം 67ല്‍ നിന്ന് 17 ആയി കുറയും. ഒന്നാം റാങ്ക് കിട്ടിയ 44 പേരുടെ അഞ്ച് മാർക്കാവും നഷ്ടമാകുക. സമയം കിട്ടിയില്ല എന്ന കാരണത്താല്‍ ആറു പേർക്ക് നല്കിയ ഗ്രേസ് മാർക്കും നേരത്തെ ഒഴിവാക്കിയിരുന്നു. പുതിയ പട്ടികയെക്കുറിച്ചും കൗണ്‍സലിംഗ് നടപടികളെക്കുറിച്ചും ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എൻടിഎ ഉദ്യോഗസ്ഥർ ഉള്‍പ്പടെയുള്ളവരുടെ യോഗം വിളിച്ചു ചേർത്തു.

Advertisements

ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് റദ്ദാക്കിയ ഉത്തർ പ്രദേശിലെ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള പരീക്ഷ ആഗസ്റ്റില്‍ വീണ്ടും നടത്തും. ആഗസ്റ്റ് 23 മുതല്‍ അ‍ഞ്ച് ദിവസങ്ങളില്‍ രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ നടത്തുക. ആകെ 60,244 ഒഴിവുകളിലേക്ക് അൻപത് ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. ഫെബ്രുവരിയില്‍ നടത്തിയ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നത് സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. പിന്നാലെ 42 ലക്ഷം പേരെഴുതിയ പരീക്ഷ സർക്കാർ റദ്ദാക്കി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നാനൂറോളം പേരെ ഇതിനോടകം യുപി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.

Hot Topics

Related Articles