അണ്ണാമലൈയുടെ ചിത്രം ധരിപ്പിച്ച്‌ ആടിനെ കശാപ്പ് ചെയ്ത സംഭവം; മൂന്ന് പേർക്കെതിരെ കേസെടുത്ത് ചെന്നൈ പൊലീസ്

ചെന്നൈ: ബി.ജെ.പി നേതാവ് അണ്ണാമലൈയുടെ ചിത്രം ധരിപ്പിച്ച്‌ ആടിനെ കശാപ്പ് ചെയ്ത സംഭവത്തില്‍ മൂന്ന് പേർക്കെതിരെ കേസെടുത്തതായി പോലീസ് ചെന്നൈ ഹൈക്കോടതിയെ അറിയിച്ചു. കോയമ്പത്തൂർ ലോക്‌സഭാ മണ്ഡലത്തില്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പരാജയപ്പെട്ടതിനെ തുടർന്ന് കൃഷ്ണഗിരിക്ക് സമീപം ചിലർ അണ്ണാമലൈയുടെ ചിത്രമുള്ള മുഖം മൂടി ധരിപ്പിച്ച കശാപ്പ് ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനെ തുടർന്ന് ബിജെപി ഡിജിപിക്ക് പരാതി നല്‍കി.

Advertisements

ഈ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് അഭിഭാഷകനായ മോഹൻദാസ് മദ്രാസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.കൃഷ്ണകുമാർ, ജസ്റ്റിസ് പി.പി.ബാലാജി എന്നിവരടങ്ങുന്ന ‘ഒന്നാം ബെഞ്ചിന്’ മുമ്ബാകെയാണ് ഹർജി വാദം കേട്ടത്.
ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച്‌ റിപ്പോർട്ട് നല്‍കാൻ കോടതി പോലീസിനോട് ഉത്തരവിട്ടിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഡീഷണല്‍ ക്രിമിനല്‍ പ്രോസിക്യൂട്ടർ ആർ.മുനിയപ്പരാജ് ഹാജരായി, കൃഷ്ണഗിരി ജില്ലാ എസ്പിയുടെ റിപ്പോർട്ട് സമർപ്പിച്ചു. ഇതേ വിഷയത്തില്‍ ശിവപ്രകാശം എന്ന ആള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭരത്, അസൈത്തമ്ബി, രാമൻ എന്നിവർക്കെതിരെ കേസെടുത്തതായി കൃഷ്ണഗിരി ജില്ലാ പൊലീസ് സൂപ്രണ്ട് നല്‍കിയ റിപ്പോർട്ടില്‍ പറയുന്നു.

Hot Topics

Related Articles