മുകേഷിനെതിരെ കേസെടുക്കണം; സർക്കാർ രാജി ആവശ്യപ്പെടണമെന്നും കെ സുരേന്ദ്രൻ

പത്തനംതിട്ട: ഹേമ കമ്മിറ്റി ശുപാർശകള്‍ നടപ്പാക്കാതെ ഇരിക്കാൻ സർകാർ ഗൂഢാലോചനയെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു. ഗുരുതര വിഷയങ്ങളില്‍ സര്‍ക്കാരിന് ആത്മാർത്ഥതയില്ല. പതിവ് വർത്തമാനം മാത്രമാണ് മുഖ്യമന്ത്രി നടത്തുന്നത്. മറ്റു വിവാദങ്ങള്‍ മറയാക്കി സർക്കാർ ഒളിച്ചോടുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങള്‍ ജനങ്ങളോട് തുറന്നു പറയണം. പ്രത്യേക അന്വേഷണസംഘം കണ്ണില്‍ പൊടിയിടലാണ്. എത്രയും വേഗം കുറ്റക്കാരെ ശിക്ഷിക്കണം.

Advertisements

ആദ്യം നടപടി എടുക്കേണ്ടത് മുകേഷിനെതിരെയാണ്. മുകേഷിനെതിരെ നടപടി എടുക്കുന്നില്ലെങ്കില്‍ മറ്റുള്ളവരുടെ സ്ഥിതി എന്താ. മുകേഷിനെതിരെ കേസെടുക്കണം, അറസ്റ്റ് ചെയ്യണം. മുകേഷിന്‍റെ രാജി ആവശ്യപ്പെടുന്നതിലാണ് സർക്കാരിൻറെ ആത്മാർത്ഥത തെളിയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുകേഷിനെ ഉള്‍പ്പെടെ വെച്ച്‌ കോണ്‍ക്ലേവ് നടത്താനുള്ള തീരുമാനം ലജ്ജാകരമാണ്. സിനിമ കോണ്‍ക്ലേവ് അടിയന്തരമായി നിർത്തിവയ്ക്കണം. വേട്ടക്കാർ എല്ലാംകൂടി ചേർന്ന് എന്ത് കോണ്‍ക്ലേവ് ആണ് നടത്താൻ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. പാർട്ടി നിലപാട് പറഞ്ഞ ശേഷം പിന്നീട് സുരേഷ് ഗോപി സംസാരിച്ചിട്ടില്ല. ഇവിടെ സുരേഷ് ഗോപി വിഷയമല്ല ചർച്ചയാകേണ്ടത്. സർക്കാരിനെതിരായ കാര്യങ്ങളാണ് ഒരുമിച്ചു നിന്ന് ചർച്ച ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Hot Topics

Related Articles