വീട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷം നടന്റെ പേര് പറയും; വ്യക്തിപരമായ നേട്ടത്തിനല്ല പരാതി നൽകിയതെന്ന് നടി

തിരുവനന്തപുരം: യുവനടനെതിരെയുള്ള പരാതിയില്‍ അന്വേഷണ സംഘത്തിന് മൊഴി കൊടുത്തുവെന്ന് നടി. വ്യക്തിപരമായ നേട്ടത്തിന് അല്ല പരാതി നല്‍കിയതെന്നും കലാരംഗത്തു നേരിട്ട പ്രശ്നമാണ് പരാതിയായി ഉന്നയിച്ചതെന്നും നടി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. നേരെത്തെ ആരോപണം ഉന്നയിച്ച അതേ നടനെതിരെയാണ് പരാതി നല്‍കിയത്. വീട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷം നടന്റെ പേര് പറയുമെന്നും നടി പറഞ്ഞു.

Advertisements

വിദേശ നമ്പറില്‍ നിന്ന് ഫോണ്‍ കാള്‍ വരുന്നുണ്ട്. എന്നാല്‍ ഞാൻ ഭയക്കുന്നില്ല. ആരും ഭീഷണിപ്പെടുത്താൻ നോക്കണ്ടെന്നും മാധ്യമ പ്രവർത്തകൻ എന്ന പേരില്‍ ചിലർ വരുന്നുണ്ടെന്നും നടി പറഞ്ഞു. വീട്ടില്‍ നിന്നുള്‍പ്പെടെ പിന്തുണ ലഭിക്കുന്നില്ലെന്നും പിന്തുണ ലഭിക്കുന്ന സാഹചര്യത്തില്‍ നടൻ്റെ പേര് വെളിപ്പെടുത്തുമെന്നും നടി പറഞ്ഞു.

Hot Topics

Related Articles