ചൂരൽമല സ്വദേശി നിയാസിന് ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ്‌; താക്കോൽ കൈമാറി

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ ഉപജീവനമാർഗമായ ജീപ്പ് നഷ്ടപ്പെട്ട ചൂരല്‍മല സ്വദേശി നിയാസിന് ജീപ്പ് വാങ്ങി നല്‍കി യൂത്ത് കോണ്‍ഗ്രസ്. മേപ്പാടിയില്‍ നടന്ന ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയാസിന് താക്കോല്‍ കൈമാറി. നിയാസിന്റെ ദുരിതം കണ്ടറിഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ജീപ്പ് വാങ്ങി നല്‍കുമെന്ന് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.

Advertisements

ആകെയുണ്ടായിരുന്ന വീടും വരുമാന മാർഗമായ ജീപ്പും ഉരുള്‍ പൊട്ടലില്‍ തകർന്നപ്പോള്‍ ഉള്ളൂലഞ്ഞു തളർന്നിരുന്നു പോയതാണ് നിയാസ്. ദുരന്ത മേഖല സന്ദർശിച്ച സമയത്ത് നിയാസിന്റെ ദുഃഖം കണ്ടറിഞ്ഞ യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു വാക്ക് കൊടുത്തു. നിയാസിന് തകർന്ന ജീപ്പിന് പകരം മറ്റൊരു ജീപ്പ് നല്‍കുമെന്നായിരുന്നു വാഗ്ദാനം. നഷ്ടപെട്ട ജീപ്പിന്റെ അതേ മോഡല്‍ ജീപ്പ് കിട്ടിയാല്‍ ഉപകാരമാകുമെന്ന നിയാസിന്റെ വാക്കുകള്‍ യൂത് കോണ്‍ഗ്രസ്‌ നേതൃത്വം ഏറ്റെടുത്തു. സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തിയ പ്രചാരണത്തിന് ഒടുവിലാണ് ഇടുക്കിയില്‍ നിന്ന് സെക്കന്റ് ഹാന്റ ജീപ്പ് കണ്ടെത്തി വാങ്ങിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മേപ്പടിയില്‍ യൂത്ത് കോണ്‍ഗ്രസ്‌ കളക്ഷൻ സെന്ററില്‍ നടന്ന ചടങ്ങില്‍ ജീപ്പ് നിയാസിന് കൈമാറി. നഷ്ടപെട്ടതോരോന്നായി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഇനി നിയാസ്. സുമനസുകളുടെ കൂടെ സഹായത്തോടെയാണ് യൂത്ത് കോണ്‍ഗ്രസ്‌ ജീപ്പ് വാങ്ങാനുള്ള പണം കണ്ടെത്തിയത്. സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്ലിം ലീഗും കഴിഞ്ഞ ദിവസം ദുരന്ത ബാധിതർക്ക് വാഹനങ്ങള്‍ കൈമാറിയിരുന്നു.

Hot Topics

Related Articles