ശ്രേയസിന്റെ പ്രതീക്ഷ മങ്ങി; ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍

മുംബൈ: ഇന്ത്യൻ ടെസ്റ്റ് ടീമില്‍ തിരച്ചെത്താമെന്ന ശ്രേയസ് അയ്യരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ശ്രേയസിനെ സമീപകാലത്തൊന്നും ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ തന്നെ സൂചന നല്‍കി. ദുലീപ് ട്രോഫിയിലെ ശ്രേയസിന്‍റെ ശരാശരി പ്രകടനത്തിന് പിന്നാലെയാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്.

Advertisements

നിലവിലെ സാഹചര്യത്തില്‍ ടെസ്റ്റ് ടീമില്‍ ശ്രേയസിന് ഇടമുണ്ടാകില്ല. അതുപോലെ ശ്രേയസിന്‍റെ ഷോട്ട് സെലക്ഷനും പ്രശ്നമാണ്. ദുലീപ് ട്രോഫിയില്‍ ക്രീസില്‍ നിലയുറപ്പിച്ചശേഷം ഷംസ് മുലാനിയുടെ പന്തില്‍ മോശം ഷോട്ട് കളിച്ച്‌ അദ്ദേഹം പുറത്തായി. ഇന്ത്യയിലെ ഫ്ലാറ്റ് പിച്ചുകളില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ അത് മുതലാക്കാനാകണമെന്നും ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ ബിസിസിഐയിലെ ഉന്നതൻ പറഞ്ഞു.

Hot Topics

Related Articles