മാവോയിസ്റ്റുകൾ നിയമത്തിന് മുന്നിൽ കീഴടങ്ങണം; നക്സലിസം സമ്പൂർണ്ണമായി തുടച്ചുനീക്കുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്ത് നിന്ന് നക്സലിസം സമ്പൂർണമായി തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2026 മാർച്ച്‌ 31-നുള്ളില്‍ നക്സലിസത്തിന് അന്ത്യം കുറിക്കുമെന്നും മാവോയിസ്റ്റുകള്‍ ആയുധം ഉപേക്ഷിച്ച്‌ നിയമത്തിന് മുൻപില്‍ കീഴടങ്ങാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ നക്സല്‍ ആക്രമണത്തിന്റെ ഇരകളുമായി ഡല്‍ഹിയില്‍ വച്ച്‌ കൂടിക്കാഴ്ച നടത്തുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Advertisements

നക്സല്‍ അക്രമങ്ങളും അവരുടെ പ്രത്യയശാസ്ത്രവും രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചിട്ടുള്ള കാര്യമാണ്. ഈ രാജ്യത്ത് നക്സലിസത്തിന്റെ അവസാന ദിവസമായി 2026 മാർച്ച്‌ 31 നിശ്ചയിച്ചിരിക്കുന്നു. ആ ദിനത്തിന് മുൻപ് തന്നെ നക്സലിസത്തിന് അന്ത്യം കുറിക്കുമെന്ന് ഉറപ്പുനല്‍കുന്നതായും അമിത് ഷാ പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥർ നിരവധി നക്സല്‍ വിരുദ്ധ ഓപ്പറേഷനുകളാണ് നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാവോയിസ്റ്റുകള്‍ക്കെതിരെ അനവധി ഓപ്പറേഷനുകള്‍ വിജയകരമായി പൂർത്തിയാക്കാൻ അവർക്ക് കഴിഞ്ഞു. ഇപ്പോള്‍ ഛത്തീസ്ഗഡിലെ നാല് ജില്ലകളില്‍ മാത്രമായി നക്സലിസം ഒതുങ്ങിയെന്നും അദ്ദേഹം പറഞ്ഞു. പശുപതിനാഥ് (നേപ്പാള്‍) മുതല്‍ തിരുപ്പതി (ആന്ധ്രപ്രദേശ്) വരെ ഒരു ഇടനാഴി സ്ഥാപിക്കാൻ മാവോയിസ്റ്റുകള്‍ ഒരിക്കല്‍ പദ്ധതിയിട്ടിരുന്നതായും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അത് തകർത്തുവെന്നും ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി.

Hot Topics

Related Articles