ബുംറയ്ക്ക് മുന്നിൽ മുട്ടുമടക്കി ബംഗ്ലാദേശ് : ചെന്നൈ  ടെസ്റ്റിൽ ഇന്ത്യയ്ക്ക് രണ്ടാം ദിനം വമ്പൻ ലീഡ് 

ചെന്നൈ : പാക്കിസ്ഥാനെ സ്വന്തം മണ്ണിൽ തോൽപ്പിച്ച കരുത്തുമായി ഇന്ത്യയെ നേരിടാൻ ചെന്നൈയിൽ ഇറങ്ങിയ ബംഗ്ലാദേശിന് വൻ തിരിച്ചടി. ഒന്നാം ദിനത്തിന്റെ ആദ്യ സെഷനിൽ ഇന്ത്യയെ വിറപ്പിച്ചെങ്കിലും , മികച്ച ബൗളിങ്ങിലൂടെ രണ്ടാം ദിനം ബംഗ്ലാദേശിനെ ചുരുട്ടിക്കെട്ടിയ ബുംറയും സംഘവും ഇന്ത്യയ്ക്ക് 227 റണ്ണിന്റെ ഉജ്ജ്വലമായ ലീഡ് സമ്മാനിച്ചു. 11 ഓവറിൽ ഒരു മെയ്ഡൻ അടക്കം 50 റൺ വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ബംഗ്ലാദേശിന്റെ നട്ടെല്ലൊടിച്ചത്. സിറാജും , ആകാശ് ദീപും ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

Advertisements

സ്കോർ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യ – 376

ബംഗ്ലാദേശ് – 149 

ജസ്പ്രീത് ബുംറ, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവർ ഇന്ത്യയുടെ ബൗളിംഗ് അറ്റാക്കിനെ നയിച്ചു, ബംഗ്ലാദേശിൻ്റെ ടോപ്പ് ഓർഡർ ഇന്ത്യൻ സമ്മർദ്ദത്തില്‍ തകരുകയാണ്.

ബുംറയുടെ ആദ്യ ഓവറില്‍ രണ്ട് റണ്‍സിന് ഓപ്പണർ ഷാദ്മാൻ ഇസ്‌ലാമിനെ നഷ്ടമായ ബംഗ്ലാദേശിന് തുടക്കം മുതലേ കാര്യങ്ങള്‍ പാളി. തൊട്ടുപിന്നാലെ സാക്കിർ ഹസനും (3) മൊമിനുള്‍ ഹഖും (0) ആകാശ് ദീപിന്റെ പന്തില്‍ പുറത്തായി. 30 പന്തില്‍ 20 റണ്‍സുമായി നജ്മുല്‍ ഹൊസൈൻ ഷാൻ്റോ ചെറിയ ചെറുത്തുനില്‍പ്പ് നടത്തി, മുഹമ്മദ് സിറാജിൻ്റെ പന്തില്‍ വിരാട് കോഹ്‌ലിക്ക് ക്യാച്ച്‌ നല്‍കി അദ്ദേഹവും പുറത്തായി. 64 പന്തില്‍ 32 റണ്‍സെടുത്ത ഷക്കീബ് അല്‍ ഹസൻ ജഡേജയുടെ പന്തിലാണ് പുറത്തായത്. ലിറ്റണ്‍ ദാസ് 22 റണ്‍സെടുത്തെങ്കിലും ഒരു സ്വീപ് കളിക്കവെ ലിറ്റണും ജഡേജയുടെ പന്തില്‍ പുറത്തായി. ടീക്ക് തൊട്ടു മുന്നെ ഉള്ള പന്തില്‍ ബുമ്ര ഹസൻ മഹ്മുദിനെ പുറത്താക്കി.

Hot Topics

Related Articles