18 വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വത്ത് 9.4 ലക്ഷം ഏക്കറായി; നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആറ് പ്രധാന ക്ഷേത്രങ്ങളില്‍ അവകാശവാദം ഉന്നയിച്ച്‌ വഖഫ് ബോര്‍ഡ്

ന്യൂഡൽഹി : ഡല്‍ഹിയിലെ ആറ് പ്രധാന ക്ഷേത്രങ്ങളില്‍ അവകാശവാദം ഉന്നയിച്ച്‌ വഖഫ് ബോർഡ് . ഡല്‍ഹിയിലെ നിരവധി ക്ഷേത്രങ്ങള്‍ വഖഫ് ബോർഡിന്റെ ഭൂമിയിലാണെന്ന് പറയപ്പെടുന്ന ന്യൂനപക്ഷ കമ്മീഷന്റെ 2019 ലെ റിപ്പോർട്ടില്‍ നിന്നാണ് ഈ അവകാശവാദം ഉയർന്നത്. എന്നാല്‍ വഖഫ് ബോർഡ് നിലവില്‍ വരുന്നതിന് മുമ്ബ് തന്നെ ഉണ്ടായിരുന്ന ക്ഷേത്രങ്ങള്‍ക്ക് മേലാണ് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഹിന്ദുക്കളുടെ ഭൂമിയില്‍ വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്നത് ഇതാദ്യമല്ല. അടുത്തിടെ ബീഹാറിലെ ഗോവിന്ദ്പൂർ ഗ്രാമത്തില്‍ വഖഫ് ബോർഡ് ഗ്രാമവാസികള്‍ക്ക് മുഴുവൻ ഗ്രാമവും തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു.

Advertisements

പട്‌നയില്‍ നിന്ന് 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗോവിന്ദ്പൂർ, ഏകദേശം 5,000 ജനസംഖ്യയുള്ള, 90% ഹിന്ദു ജനസംഖ്യയുള്ള ഒരു ഗ്രാമമാണ്. ഗ്രാമത്തിലെ ഏഴ് പേർക്ക് സ്ഥലം വിട്ടുനല്‍കാൻ വഖഫ് ബോർഡ് നോട്ടീസും നല്‍കി. റിപ്പോർട്ടുകള്‍ പ്രകാരം വഖഫ് സ്വത്തുക്കള്‍ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2006ല്‍ രാജ്യത്തുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ ആകെ വിസ്തൃതി 1.2 ലക്ഷം ഏക്കറായിരുന്നെങ്കില്‍ 2009ല്‍ അത് 4 ലക്ഷം ഏക്കറായി വർധിച്ചു. 2024 ആകുമ്ബോഴേക്കും 9.4 ലക്ഷം ഏക്കറായി വർധിച്ചു. ഈ വർദ്ധിച്ചുവരുന്ന സമ്പത്ത് വഖഫ് ബോർഡിന്റെ ഭൂമി കയ്യേറ്റത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Hot Topics

Related Articles