തകർപ്പൻ ജയവുമായി ബാഴ്സ ; വില്ലാറയലിന് എതിരെ വമ്പൻ വിജയം 

മാഡ്രിഡ് : റോബർട്ട് ലെവൻഡോവ്‌സ്‌കിയും റാഫിഞ്ഞയും ഇരട്ട ഗോളുകള്‍ നേടിയ മത്സരത്തില്‍ ബാഴ്‌സലോണ വിയ്യാറയലിനെതിരെ 5-1ന് വിജയിച്ചു.ഇന്ന് സമ്ബൂർണ്ണ ആധിപത്യം പുലർത്താൻ ബാഴ്സലോണക്ക് ആയി.

Advertisements

20-ാം മിനിറ്റില്‍ ലെവൻഡോവ്‌സ്‌കി ഒരു പന്ത് ലോ കോർണറില്‍ സ്ലോട്ട് ചെയ്‌ത് ലീഡ് നേടി. 15 മിനിറ്റിനുശേഷം ലാമിൻ യമാല്‍ നല്‍കിയ ക്രോസ് ഒരു ഓവർഹെഡ് കിക്കിലൂടെ ലെവൻഡോസ്കി വലയില്‍ എത്തിച്ച്‌ ബാഴ്‌സയുടെ ലീഡ് ഇരട്ടിയാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

38-ാം മിനിറ്റില്‍ പെരെസ് ഗോള്‍ നേടിയപ്പോള്‍ വിയ്യറയല്‍ കളിയിലേക്ക് മടങ്ങിയെത്തി. എന്നാല്‍ ബാഴ്‌സലോണ അവരുടെ ആധിപത്യം വേഗത്തില്‍ പുനഃസ്ഥാപിച്ചു. 58-ാം മിനിറ്റില്‍ പാബ്ലോ ടോറെ ഒരു സ്‌ട്രൈക്കിലൂടെ സ്കോർ 3-1 എന്നാക്കി, തുടർന്ന് 74, 83 മിനിറ്റുകളില്‍ റാഫിഞ്ഞ നേടിയ രണ്ട് ഗോളുകള്‍ വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ ബാഴ്‌സലോണ ലീഗില്‍ ഒന്നാമത് തുടരുകയാണ്.

Hot Topics

Related Articles