ഗുരുതരമായി പരിക്കേറ്റ ടെർ സ്റ്റെഗൻ പുറത്ത് ; സീസൺ നഷ്ടം ; ബാഴ്സയ്ക്ക് വൻ തിരിച്ചടി 

മാഡ്രിഡ് : പരിക്ക് ബാഴ്സലോണയെ വേട്ടയാടുകയാണ്. അവരുടെ സ്റ്റാർ ഗോള്‍കീപ്പർ മാർക്ക്-ആന്ദ്രെ ടെർ സ്റ്റെഗന് വലതു കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റത് ബാഴ്സലോണക്ക് വൻ തിരിച്ചടിയായി.ഒരു കോർണർ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ലാൻഡിംഗില്‍ വന്ന പിഴവ് ആണ് പരിക്കായി മാറിയത്.

Advertisements

ആദ്യ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത് പരിക്ക് ടെർ സ്റ്റേഗൻ ഏഴ് മുതല്‍ ഒമ്ബത് മാസം വരെ പുറത്തിരിക്കേണ്ടി വരും എന്നാണ്. കൂടുതല്‍ വിലയിരുത്തലിനായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ബാക്കപ്പ് ഗോള്‍കീപ്പർ ഇനാക്കി പെനയെ ബാഴ്സലോണ ഇനി ആശ്രയിക്കേണ്ടി വരും, ജനുവരി ട്രാൻസ്ഫർ വിൻഡോയില്‍ പുതിയ ഗോള്‍കീപ്പർ സൈനിംഗിനെക്കുറിച്ചുള്ള തീരുമാനം ബാഴ്സലോണ എടുക്കും.

Hot Topics

Related Articles