ജർമ്മനിയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് തോൽവി : വമ്പൻ തോൽവി ഏറ്റ് വാങ്ങിയത് സ്റ്റുഗാർട്ടിനോട്

ബെർളിൻ : ജർമ്മൻ ബുണ്ടസ് ലീഗയില്‍ സ്റ്റുഗാർട്ടിനോട് ഒന്നിനെതിരെ 5 ഗോളുകള്‍ക്ക് വലിയ പരാജയം ഏറ്റു വാങ്ങി ബൊറൂസിയ ഡോർട്ട്മുണ്ട്. ഡോർട്ട്മുണ്ടിനു മേല്‍ സ്വന്തം മൈതാനത്ത് വലിയ ആധിപത്യം പുലർത്തിയ സ്റ്റുഗാർട്ട് ആദ്യ പകുതിയില്‍ ഡെന്നിസ് ഉണ്ടാവ്, എർമെദിൻ ഡെമിറോവിച് എന്നിവരുടെ ഗോളിന് മുന്നില്‍ എത്തി. ഇരു ഗോളിനും മാക്‌സ്മില്യൻ ആണ് വഴി ഒരുക്കിയത്. രണ്ടാം പകുതിയില്‍ കറസോറിന്റെ പാസില്‍ നിന്നു എൻസോ മിലറ്റ് അവരുടെ മൂന്നാം ഗോളും നേടി.

Advertisements

തുടർന്ന് മുൻ സ്റ്റുഗാർട്ട് താരം ഗുയിരാസി ഒരു ഗോള്‍ മടക്കിയെങ്കിലും അത് ഒന്നും ഡോർട്ട്മുണ്ടിനു തിരിച്ചു വരാൻ ഉപകരിച്ചില്ല. എൻസോ മിലറ്റിന്റെ പാസില്‍ നിന്നു ഗോള്‍ നേടിയ പകരക്കാരനായ എല്‍ ടോറെ സ്റ്റുഗാർട്ടിന് നാലാം ഗോളും സമ്മാനിച്ചു. തുടർന്ന് എൻസോ മിലറ്റിന്റെ പാസില്‍ നിന്നു തന്റെ രണ്ടാം ഗോള്‍ 90 മത്തെ മിനിറ്റില്‍ നേടിയ ഡെന്നിസ് ഉണ്ടാവ് സ്റ്റുഗാർട്ട് ജയം പൂർത്തിയാക്കുക ആയിരുന്നു. നിലവില്‍ ലീഗില്‍ സ്റ്റുഗാർട്ട് ഏഴാമതും ഡോർട്ട്മുണ്ട് എട്ടാമതും ആണ്.

Hot Topics

Related Articles