ജ്യൂസ് കുടിയും കാപ്പി കുടിയും ഇനി കുറച്ചു കുടിച്ചോളൂ ; സ്ട്രോക്കിന് കാരണമാകുമെന്ന് പഠനം

പലരുടെയും ഇഷ്ട പാനീയങ്ങളിൽ പ്രധാനികളാണ് കാപ്പിയും ജ്യൂസുമൊക്കെ. പുതിയ രണ്ട് പഠനങ്ങൾ അനുസരിച്ച് ജ്യൂസും കാപ്പിയുമൊക്കെ ഗ്യാസ് നിറച്ചതുമായ പാനീയങ്ങൾ സ്ഥിരമായി കുടിക്കുന്നത് സ്ട്രോക്ക് സാധ്യത വർധിപ്പിക്കും. പഠനപ്രകാരം ഒരു ഗ്ലാസോ അല്ലെങ്കിൽ നാലോ അതിൽ കൂടുതലോ കുടിക്കുന്നത് സ്ട്രോക്ക് സാധ്യത കൂട്ടുന്നു. 

Advertisements

എന്നാൽ കട്ടൻ ചായയും ഗ്രീൻ ടീയും കുടിക്കുന്ന ഈ അപകട സാധ്യത ഇല്ലാതാക്കുമെന്നും പറയുന്നുണ്ട്. ദിവസവും ഏഴ് ഗ്ലാസ് വെള്ളം കുടിച്ചാൽ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കാം. ഇൻ്റർസ്ട്രോക്ക് റിസേർച്ചിൻ്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ജേർണൽ ഓഫ് സ്ട്രോക്കിലാണ് ഇത് പ്രസിദ്ധീകരിച്ചത്.

എത്ര കപ്പ് കാപ്പി കുടിക്കാം?


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാല് കപ്പിൽ കൂടുതൽ കാപ്പി കുടിക്കുന്നത് സ്ട്രോക്കിൻ്റെ സാധ്യത വളരെയധികം വർധിപ്പിക്കും. എന്നാൽ മറുവശത്ത് ഇതേ അളവിൽ കട്ടൻ ചായ കുടിക്കുന്നത് ഈ അപകടം കുറയ്ക്കുമെന്നുമാണ് പഠനം പറയുന്നത്. കാർബോണൈറ്റ് ചെയ്ത് അമിതമായി മധുരവും പ്രിസർവേറ്റീവിസും അടങ്ങുന്ന പാനീയങ്ങൾ ദിവസവും കുടിക്കുന്നത് 22 ശതമാനമാണ് സ്ട്രോക്ക് സാധ്യത വർധിപ്പിക്കുന്നത്. രണ്ട് പാനീയങ്ങളും ഒരു ദിവസം ഒരുമിച്ച് കുടിക്കുന്നത് സ്ട്രോക്ക് സാധ്യത ഇരട്ടിയാക്കുന്നു.

എന്തുകൊണ്ട് ജ്യൂസിനെ പേടിക്കണം?

വിപണിയിൽ ജ്യൂസെന്ന പേരിൽ ലഭിക്കുന്ന മിക്ക പാനീയങ്ങളിലും അമിതമായ മധുരവും പ്രിസർവേറ്റീവ്സും അടങ്ങിയിട്ടുണ്ട്. ഇവ കുടിക്കുന്നത് സ്ട്രോക്ക് വരാൻ 37 ശതമാനം വരെ സാധ്യത കൂട്ടുന്നുണ്ട്. അമിതമായി ഇത്തരം ജ്യൂസ് കുടിക്കുന്നത് സ്ട്രോക്ക് വരാനുള്ള സാധ്യത മൂന്ന് മടങ്ങ് ഉയർത്തുന്നു. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കാണപ്പെടുന്നത്.

എല്ലാ ജ്യൂസുകളും പ്രശ്നക്കാരല്ല

എല്ലാ ജ്യൂസുകളും ഒരിക്കലും പ്രശ്നക്കാരല്ല. ഫ്രഷായി പഴങ്ങളിൽ നിന്ന് പിഴിഞ്ഞ് എടുക്കുന്നവയ്ക്ക് ഗുണങ്ങൾ കൂടുതലാണ്. അതേസമയം, പ്രീസർവേറ്റീവ്സ് ചേർത്തതും അമിതമായ മധുരമുള്ളതുമായ പാനീയങ്ങൾ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. സ്ഥിരമായി ഇത്തരം പാനീയങ്ങൾ കുടിക്കുന്നത് സ്ട്രോക്കിൻ്റെ സാധ്യത കൂട്ടുമെന്ന് രണ്ട് പഠനങ്ങളിലും പങ്കെടുത്ത ലീഡ് റിസർച്ചറായ പ്രൊഫസർ ആൻഡ്രൂ സ്മിത്ത് പറയുന്നു.

വെള്ളത്തിൻ്റെ പ്രാധാന്യം

ദിവസവും ഏഴ് ഗ്ലാസിൽ കൂടുതൽ വെള്ളം കുടിക്കുന്നത് രക്തം കട്ട പിടിക്കുന്നതും സ്ട്രോക്കും ഒഴിവാക്കാൻ വളരെയധികം സഹായിക്കാറുണ്ട്. അതുപോലെ ചായ കുടിക്കുന്നതും 18 മുതൽ 20 ശതമാനം വരെ സ്ട്രേക്ക് സാധ്യത കുറയ്ക്കുന്നു. മൂന്ന് മുതൽ നാല് ഗ്ലാസ് വരെ കട്ടൻ ചായ കുടിക്കാവുന്നതാണ്. അത് പോലെ മൂന്ന് മുതൽ നാല് ഗ്ലാസ് വരെ ഗ്രീൻ ടീ കുടിക്കുന്നതും 27 ശതമാനം വരെ സ്ട്രോക്ക് കുറയ്ക്കാൻ നല്ലതാണ്.

Hot Topics

Related Articles