കേരളാ കോൺഗ്രസ് 60-ാം ജന്മദിന സമ്മേളനവും വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ഒക്ടോബർ 9 ന്

കോട്ടയം :- കേരളാ കോൺഗ്രസ് പാർട്ടിയുടെ 60-ാം ജന്മദിന സമ്മേളവും വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും ഒക്ടോബർ ഒൻപത് ബുധനാഴ്ച കോട്ടയത്ത് നടക്കും. ജന്മദിന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് ഉച്ചകഴിഞ്ഞ് 3 മണിക്ക് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസ് അങ്കണത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് പതാക ഉയർത്തും.തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ചെയർമാൻ പി.ജെ ജോസഫ് നിർവ്വഹിക്കും.1964 ഒക്ടോബർ 9-ാം തീയതി രൂപീകൃതമായ കേരളാ കോൺഗ്രസ് പാർട്ടിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷ പരിപാടികൾ സമ്മേളത്തിൽ പ്രഖ്യാപിക്കും. പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ,പോഷക സംഘടനാ നേതാക്കൾ എന്നിവർ സമ്മേളനത്തിൽ സംബന്ധിക്കും.60-ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് പാർട്ടിയുടെ ജില്ലാ, നിയോജകമണ്ഡലം, മണ്ഡലം ആസ്ഥാനങ്ങളിൽ പാർട്ടി പതാക ഉയർത്തിയും സമ്മേളനങ്ങൾ നടത്തിയും ആചരിക്കുമെന്ന് സെക്രട്ടറി ജനറൽ അഡ്വ.ജോയി ഏബ്രഹാം എക്സ് എംപി. അറിയിച്ചു.

Advertisements

Hot Topics

Related Articles