കോട്ടയം എം പി യുടെ റെയിൽവേ ജനസമ്പർക്കം തട്ടിപ്പ്: ലിജിൻ ലാൽ

കോട്ടയം : റെയിൽവേ യുടെ വികസനവും പരാതികളും പ്രശ്നങ്ങളും സംബന്ധിച്ച് മണ്ഡലത്തിലെ സ്റ്റേഷനുകൾ കേന്ദീകരിച്ച് കോട്ടയം എം പി ഫ്രാൻസിസ് ജോർജ്ജ് നടത്തി വരുന്ന ജനസമ്പർക്ക പരിപാടി ശുദ്ധ തട്ടിപ്പാണെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് ജി ലിജിൻ ലാൽ പ്രസ്താവിക്കുന്നു. നരേന്ദ്ര മോദി സർക്കാറിൻ്റെ നേതൃത്ത്വത്തിൽ സമാനതകൾ ഇല്ലാത്ത വികസന പ്രവർത്തനങ്ങൾ ആണ് റെയിൽവേ മേഖലയിൽ കോട്ടയത്ത് നടക്കുന്നത്. കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിൻ്റെ ഭരണ നിപുണത വന്ദേഭാരത് അടക്കം പുതിയ ട്രെയിനുകളുടെ ജന സ്വീകാര്യതയിലൂടെ ബോധ്യപ്പെട്ടു. പുതിയ മെമു സർവ്വീസ് അടക്കം കോട്ടയത്ത് കേന്ദ്ര ഇടപെടലിനോയി കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ നടത്തിയ ഇടപെടൽ ഗുണകരമായി. 300 കോടിയുടെ വികസന പ്രവർത്തനം ആണ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത്. ഈ സാഹചര്യത്തിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഒരു എം പി പരാതി പരിഹാര സെല്ലുമായി രംഗത്ത് എത്തിയിരിക്കുന്നത് അപഹാസ്യമാണ്. ഭാവിയിൽ നടക്കുവാൻ പോകുന്ന വികസന പ്രവർത്തനങ്ങൾ തൻ്റെ താണെന്ന് വരുത്തി തീർക്കാനുള്ള എട്ടുകാലി മമ്മൂഞ്ഞിൻ്റെ ഗണത്തിലേക്ക് കോട്ടയം എം പി യും എത്തപ്പെട്ടു എന്നതാണ് വാസ്തവം

Advertisements

Hot Topics

Related Articles