ഞാലിയാകുഴി ജംഗ്ഷൻ സിസിടിവി ക്യാമറയുടെ നിരീക്ഷണത്തിൽ : പോലീസ് സ്ഥാപിച്ച സിസിടിവി ക്യാമറ പഞ്ചായത്ത് പ്രസിഡൻറ് ഗീതാ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

കോട്ടയം : വാകത്താനം പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രധാന ജംഗ്ഷൻ ആയ ഞാലിയാകുഴിയിൽ പൊലീസിന്റെ നേതൃത്വത്തിൽ സിസിടിവി ക്യാമറ സ്ഥാപിച്ചു. ട്രാഫിക് ക്രമീകരണ യോഗത്തിന്റെ തീരുമാനപ്രകാരം വാകത്താനം പോലീസ് ആണ് ക്യാമറ സ്ഥാപിക്കാൻ മുൻകൈ എടുത്തത്. പൊതുജനങ്ങളുടെയും യാത്രക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷയ്ക്കായി വാകത്താനം പോലീസ് വ്യാപാരി സമൂഹത്തിന്റെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെയാണ് ക്യാമറ സ്ഥാപിച്ചത്. വാകത്താനം പഞ്ചായത്ത് പ്രസിഡൻറ് ഗീതാ രാധാകൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

Advertisements

വാകത്താനം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ് ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി ഇളംകാവിൽ , സി സി ടിവി ക്യാമറ സ്ഥാപിക്കുന്നതിന് സഹായം നൽകിയ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാകത്താനം യൂണിറ്റിനു വേണ്ടി സെക്രട്ടറി കെ സി മാത്യു , പ്രസിഡൻ്റ് . ജയിംസ് വിലങ്ങൻപാറ ട്രഷറർ കുര്യൻ ജേക്കബ് , സിജോ കൊല്ലറാട്ട്, . കുഞ്ഞ് (ഫോർ സൈറ്റ്, ) ലാലു കുര്യൻ ( ആൻസ് ഗാർമെൻറ്) , എസ് ഐ ശ്രീകുമാർ ,എസ്ഐ ഡെൻസിമോൻ, സിപിഒ ചിക്കു ടി രാജു, സജി ജോർജ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഞാലിയാകുഴി ജംഗ്ഷനിലെ നാലു പ്രധാന റോഡുകൾ കവർ ചെയ്യുന്ന രീതിയിൽ നാല് ക്യാമറകൾ അടങ്ങിയ നിരീക്ഷണ സംവിധാനത്തിലൂടെ സ്റ്റേഷനിൽ ഇരുന്ന് തന്നെ മോണിറ്റർ ചെയ്യുന്നതിനുള്ള സംവിധാനവും ഇതിലൂടെ കഴിയുന്നുണ്ട്.

Hot Topics

Related Articles