ഇക്കുറി കോട്ടയത്ത് എത്തുമോ ഓണം ബമ്പറിന്റെ 25 കോടി..! പത്തു വർഷത്തെ കണക്കു പരിശോധിക്കുമ്പോൾ ഇക്കുറി ഭാഗ്യം കോട്ടയത്തോ..? ഓണം ബമ്പറിന്റെ ഒന്നാം സ്ഥാനം മൂന്നു വർഷത്തിനു ശേഷം പ്രതീക്ഷിച്ച് മീനാക്ഷി ലോട്ടറിയും

കോട്ടയം: വർഷങ്ങൾക്ക് ശേഷം വീണ്ടും ഓണംബമ്പറിന്റെ 25 കോടിയുടെ ഭാഗ്യം കോട്ടയത്ത് എത്തുമോ..? കഴിഞ്ഞ പത്തു വർഷത്തെ കണക്ക് പരിശോധിച്ചാൽ കോട്ടയത്ത് ഇതുവരെയും ഭാഗ്യം എത്തിയിട്ടില്ല. മീനാക്ഷി ലോട്ടറിയുടെ 2021 ൽ കോട്ടയവും ഭാഗ്യം സ്വന്തമാക്കിയിരുന്നു. 2021 ൽ തൃപ്പൂണിത്തുറയിൽ മീനാക്ഷി ലോട്ടറി വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സ്ഥാനം. ഇക്കുറി കോട്ടയത്തിനും മീനാക്ഷി ലോട്ടറിയ്ക്കും ഒന്നാം സ്ഥാനം വീണ്ടും എത്തുമോ എന്നാണ് ആകാംഷയോടെ കാത്തിരിക്കുന്നത്. നാളെയാണ് 25 കോടി രൂപയുടെ ഓണം ബമ്പറിന്റെ ഒന്നാം സ്ഥാനം.

Advertisements

ഓണം ബമ്പർ നറുക്കെടുപ്പ് നടക്കുന്ന ഒക്ടോബർ ഒൻപതുവരെ സമാന ചോദ്യങ്ങൾ തുടരുമെന്ന് ഉറപ്പാണ്. രണ്ടും കൽപ്പിച്ച് 500 രൂപ മുടക്കി ടിക്കറ്റെടുത്തവരും ഷെയറിട്ട് ടിക്കറ്റെടുത്തവരുമൊക്കെ നറുക്കെടുപ്പിനായി കാത്തിരിക്കുകയാണ്.ഭാഗ്യശാലിക്ക് ഒറ്റയടിക്ക് 25 കോടി രൂപ സമ്മാനമായി ലഭിക്കുന്ന ഓണം ബമ്പർ ലോട്ടറിക്ക് ആവശ്യക്കാരേറുകയാണ്. ബമ്പറിലൂടെ കോടീശ്വരന്മാരും ലക്ഷപ്രഭുക്കളുമാകുന്നത് 250ലേറെ പേരാണ്. ഒന്നാം സമ്മാനമായ 25 കോടി രൂപയ്ക്ക് അർഹനാകുന്നയാൾക്ക് പുറമേ ഏജന്റടക്കം 21 പേർ കൂടി കോടീപതികളാകുമെന്നത് ഓണം ബമ്പറിന്റെ മാത്രം പ്രത്യേകത. കൂടാത, ബമ്പറിലൂടെ ലക്ഷപ്രഭുക്കളാകുന്നവരുടെ എണ്ണം 229 ഉം. ഇതുകൊണ്ടുതന്നെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഓരോ വർഷവും വിറ്റഴിക്കുന്ന ടിക്കറ്റുകളുടെ എണ്ണം മുകളിലേക്കാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവനന്തപുരത്തും തൃശൂരും ആലപ്പുഴയിലും രണ്ട് തവണ വീതം ഭാഗ്യം
കഴിഞ്ഞ 10 വർഷത്തെ ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഫലം പരിശോധിക്കുമ്പോൾ, ഏറ്റവും കൂടുതൽ തവണ ബമ്പറടിച്ചത് ആലപ്പുഴ, തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ്. 2014 മുതൽ 2023 വരെയുള്ള കാലയളവിൽ മൂന്നു ജില്ലകളിലും വിറ്റ ടിക്കറ്റുകൾ രണ്ടു തവണ വീതം ഒന്നാം സമ്മാനം നേടി. കൂടാതെ, ഇക്കാലയളവിൽ മലപ്പുറം, എറണാകുളം, കൊല്ലം, കോഴിക്കോട് എന്നീ ജില്ലകളിൽ വിറ്റ ടിക്കറ്റുകൾക്കും ഒന്നാം സമ്മാനം ലഭിച്ചു.

ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തിയ 2022ൽ തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനായിരുന്നു നേട്ടം. 2023ലാകട്ടെ, 25 കോടി രൂപ നേടിയ ടിക്കറ്റ് വിറ്റുപോയത് കോഴിക്കോട് നിന്നാണ്.
10 വർഷത്തെ ഓണം ബമ്പർ നറുക്കെടുപ്പ് ഫലം
2014 – 6 കോടി – TA 192044 (ആലപ്പുഴ)
2015 – 7 കോടി – TE 513282 (തിരുവനന്തപുരം)
2016 – 8 കോടി – TC 788368 (തൃശൂർ)
2017 – 10 കോടി – AJ 442876 (മലപ്പുറം)
2018 – 10 കോടി – TB 128092 (തൃശൂർ)
2019 – 12 കോടി – TM 160869 (ആലപ്പുഴ)
2020 – 12 കോടി – TB 173964 (എറണാകുളം)
2021 – 12 കോടി – TE 645465 (കൊല്ലം)
2022 – 25 കോടി – TJ 750605 (തിരുവനന്തപുരം)
2023 – 25 കോടി – TE 230662 (കോഴിക്കോട്)

Hot Topics

Related Articles