കോട്ടയം ഇല്ലിക്കലിലെ കത്തിക്കുത്ത് കഞ്ചാവിന്റെ ലഹരിയിൽ; കുത്തേറ്റയാൾ പ്രദേശത്ത് ആറ്റിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്ന വ്യക്തി; പ്രതി ആക്രിപെറുക്കുകാരൻ; കുത്തിയത് ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച്

കോട്ടയം: ഇല്ലിക്കലിൽ ഷാപ്പിനു മുന്നിലെ ആക്രമണം കഞ്ചാവിന്റെ ലഹരിയിൽ. ആക്രമണം നടത്തിയ വ്യക്തി പ്രദേശത്ത് കഞ്ചാവിന്റെ ലഹരിയിൽ നടക്കുകയും, ആക്രി പെറുക്കി ജീവിക്കുകയും ചെയ്യുന്ന ആളാണെന്നു നാട്ടുകാർ ജാഗ്രത ന്യൂസ് ലൈവിനോട് പറഞ്ഞു. ഇറച്ചി നുറുക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് പ്രതി കൊല്ലപ്പെട്ടയാളുടെ കഴുത്തിന് കുത്തിയത്. രണ്ടു പേരും പരസ്പരം ഏറ്റുമുട്ടുന്നത് അടക്കമുള്ള വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിട്ടുണ്ട്.

Advertisements

ഇല്ലിക്കൽ പരുത്തിയകം പ്ലാത്തറ റെജിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതിയായ ഹരിദാസനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹരിദാസൻ കഞ്ചാവ് ഉപയോഗിക്കുന്ന ആളും സ്ഥിരമായി പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ആളുമാണെന്നു നാട്ടുകാർ പറഞ്ഞു. രണ്ടു പേരും തമ്മിൽ ഷാപ്പിനു മുന്നിൽ വാക്ക് തർക്കം ഉണ്ടാകുകയും പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു. ഹരിദാസൻ കയ്യിൽ കരുതിയിരുന്ന ഇറച്ചി മുറിയ്ക്കുന്ന കത്തി ഉപയോഗിച്ച് റെജിയുടെ കഴുത്തിന് കുത്തുകയായിരുന്നു. രക്തം വാർന്നൊഴുകിയ റെജി കത്തി തിരികെ പിടിച്ചു വാങ്ങി ഹരിദാസനെ വെട്ടിയതായി ദൃക്‌സാക്ഷികൾ പറയുന്നു. ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന റെജിയെ നാട്ടുകാർ ആംബുലൻസ് വിളിച്ചു വരുത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.

തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ഇല്ലിക്കൽ ഷാപ്പിനു മുന്നിൽ എത്തിയ രണ്ടു പേരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും റെജി മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഹരിദാസനും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇയാൾ അത്യാഹിത വിഭാഗത്തിലാണ് ചികിത്സ തേടിയിരിക്കുന്നത്. സംഭവത്തിൽ കുമരകം പൊലീസ് കേസെടുത്തു.

Hot Topics

Related Articles