വൈക്കം മഹാദേവക്ഷേത്രത്തിലെ കുംഭാഷ്ടമി ആഘോഷം; പൊലീസിന്റെ നേതൃത്വത്തിൽ ലക്ഷദീപം തെളിയിച്ചു; ഡിവൈ.എസ്.പി എ.ജെ തോമസ് വിളക്ക് കൊളുത്തി

വൈക്കം: മഹാദേവക്ഷേത്രത്തിലെ കുംഭാഷ്ടമി ആഘോഷത്തിന്റെ ഭാഗമായി ലക്ഷം ദീപം തെളിയിച്ചു. കുംഭാഷ്ടമി ആഘോഷത്തിന്റെ പ്രധാന ദിവസമായ ഇന്ന് വൈക്കം പൊലീസിന്റെ നേതൃത്വത്തിലാണ് സന്ധ്യാ ദീപം തെളിയിച്ചത്. ദീപം തെളിയിച്ചുള്ള ആഘോഷ പരിപാടികൾക്ക് വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസ് തുടക്കമിട്ടു. ആദ്ദേഹം ആദ്യ തിരിതെളിയിച്ചാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ഒപ്പം ചേർന്ന് ക്ഷേത്രത്തിൽ ദീപം തെളിയിച്ചു.

Advertisements

ലക്ഷദീപം കണ്ടു തൊഴുന്നതിനായി നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ എത്തുന്നത്. കുംഭാഷ്ടമി ആഘോഷങ്ങളിൽ പങ്കെടുത്ത് വൈക്കത്തപ്പന്റെ അനുഗ്രഹം തേടാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു പോലും വിശ്വാസികൾ ക്ഷേത്രത്തിലേയ്ക്ക് എത്തിച്ചേർന്നിട്ടുണ്ട്.

Hot Topics

Related Articles