കോട്ടയം : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ (കെ എസ് എസ് പി യു)പനച്ചിക്കാട് യൂണിറ്റ് 33-മത് വാർഷിക പൊതുയോഗം പരുത്തുംപാറ പെൻഷൻ ഭവൻ ഹാളിൽ നടന്നു. രാവിലെ വൈസ് പ്രസിഡന്റ് സി. കെ. പുരുഷോത്തമൻ നായർ പതാക ഉയർത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു തുടർന്ന് വൈസ് പ്രസിഡന്റ് സി. കെ. പുരുഷോത്തമൻ നായരുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ബ്ലോക്ക് ജോ. സെക്രട്ടറി റ്റി. വി. മോഹൻ കുമാർ ഉത്ഘാടനം ചെയ്തു. പി. പി. നാണപ്പൻ, ജോയി കുര്യൻ, കെ. എം. ഭൂവനേശ്വരി അമ്മ, ഡോ. ടി. എൻ. പരമേശ്വരക്കുറുപ്പ്, കെ. രാംദാസ് , സി. രാജഗോപാൽ , ജോർജ് ജോസഫ്, എൻ. പി. കമലാസനൻ, സി. എം വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു .സെക്രട്ടറിജോർജ് ജോസഫ് റിപ്പോർട്ടും ട്രഷറർ സി. എം. വർഗീസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ഡോ. ടി. എൻ. പരമേശ്വരക്കുറുപ്പ് – പ്രസിഡന്റ്, സി. കെ. പുരുഷോത്തമൻ നായർ, സി. രാജാഗോപാലൻ നായർ, എം. ജി. കുഞ്ഞമ്മ – വൈസ് പ്രസിഡന്റ്മാർ, ജോർജ് ജോസഫ് – സെക്രട്ടറി, എൻ. പി. കമലാസനനൻ , പി. കെ. തങ്കമ്മ, പി. കെ. വിജയലക്ഷ്മി – ജോ. സെക്രട്ടറി മാർ,ജി. കെ. ഓമനക്കുട്ടൻ നായർ – ട്രഷറർ തുടങ്ങിയവരാണ് പുതിയ ഭാരവാഹികൾ.